SEED News

നാടൻ ഭക്ഷ്യമേളയും കേര ഉത്‌പന്ന പ്രദർശനവും നടത്തി

മഞ്ഞാടി: എം.ടി.എസ്.എസ്. യു.പി.സ്കൂളിലെ തളിർ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യമേളയും കേര ഉത്‌പന്ന പ്രദർശനവും നടത്തി. ഡോ. സൂസമ്മ മാത്യു ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ മിനി ജോയ്സ് തോമസ് അധ്യക്ഷത വഹിച്ചു.കുട്ടികൾ തയ്യാറാക്കിയ വിവിധതരം പുട്ടുകൾ, കൊഴുക്കട്ട, അട തുടങ്ങിയ വിഭവങ്ങൾ മേളയിലുണ്ടായിരുന്നു. കൂടാതെ തഴുതാമ, ചീര, വാഴ, തകര എന്നിവകൊണ്ടുള്ള വിഭവങ്ങൾ, ബ്രഡ്ഡുകൊണ്ടുള്ള ഉപ്പുമാവ്, ജാം, ഹൽവ വിവിധതരം ജ്യൂസുകൾ തുടങ്ങിയവ മേളയിൽ പ്രദർശിപ്പിച്ചു. തേങ്ങ ഉപയോഗിച്ചുള്ള കൂജ, കളിപ്പാട്ടം, ഒാലകൊണ്ടുള്ള തോരണങ്ങൾ, തൊണ്ടുകൊണ്ടുള്ള മാല, തുടങ്ങി പല തരം പ്രദർശനവസ്തുക്കൾ മേളയിലുണ്ടായിരുന്നു. പി.ടി.എ. പ്രസിഡൻറ് ജോർജി എബ്രഹാം, പ്രകാശ് വള്ളംകുളം, മുനിസിപ്പൽ കൗൺസിലർ സാറാമ്മ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

October 26
12:53 2019

Write a Comment

Related News