SEED News

ചേളന്നൂർ എസ്.എൻ.ജി. കോളേജ് വനിതാ ഹോസ്റ്റലിൽ പച്ചക്കറിത്തോട്ടം

ചേളന്നൂർ: കൃഷിഭവനും എസ്.എൻ.ജി. കോളേജ് സീഡ് ക്ലബ്ബും ചേർന്ന് കോളേജ് ഹോസ്റ്റൽ വളപ്പിൽ തുടങ്ങിയ പച്ചക്കറിത്തോട്ടത്തിലെ വിത്തിടൽ പഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല ഉദ്ഘാടനം ചെയ്തു. 

കർഷകക്ഷേമവകുപ്പിന്റെ പ്രോജക്ട്‌ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളിലെ പച്ചക്കറിക്കൃഷി വികസനപദ്ധതിയിൽ ഉൾപ്പെടുത്തി 50 സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചത്.

വിദ്യാർഥികൾക്ക് കൃഷിയോടുള്ള താത്‌പര്യം വളർത്തുക, വിഷരഹിത പച്ചക്കറികൾ ഹോസ്റ്റൽവിദ്യാർഥികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് കൃഷി തുടങ്ങിയത്. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. വി. ദേവിപ്രിയ അധ്യക്ഷയായി. കൃഷിഓഫീസർ ടി. ദിലീപ് കുമാർ പദ്ധതി വിശദീകരിച്ചു. 

സീഡ് കോ-ഓർഡിനേറ്റർ ഡോ. എൻ. അനുസ്മിത, ഡോ. ജെ. മായാദേവി, പി.ടി. എ. വൈസ് പ്രസിഡന്റ് എസ്. ശിവദാസൻ, വാർഡ് മെമ്പർ പി.കെ. കവിത, സീഡ് സ്റ്റുഡന്റ് വനിതാ വിങ്‌ കോ-ഓർഡിനേറ്ററായ കെ. ശലഭ സംസാരിച്ചു

October 27
12:53 2019

Write a Comment

Related News