SEED News

‘നാട്ടുമാവിന് ചങ്ങാതിക്കൂട്ടം’ പദ്ധതിക്ക് തുടക്കമായി

അന്യംനിന്നുപോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തൃക്കുറ്റിശ്ശേരി ഗവ. യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘നാട്ടുമാവിന് ചങ്ങാതിക്കൂട്ടം’ പദ്ധതി ആരംഭിച്ചു. വിവിധ നാട്ടുമാവിൻ വിത്തുക്കൾ ശേഖരിച്ച് പാക്കറ്റുകളിൽ മുളപ്പിച്ച് കുട്ടികളുടെ വീടുകളിലും പൊതുസ്ഥലങ്ങളിലും നട്ട്‌ സംരക്ഷിക്കുന്നതാണ് പദ്ധതി. നാട്ടുമാവുകളിലെ വൈവിധ്യം, പ്രത്യേകതകൾ, ഔഷധഗുണം എന്നിവ രേഖപ്പെടുത്തി പുസ്തകമായി പ്രസിദ്ധീകരിക്കും. പരിസ്ഥിതിപ്രവർത്തകനായ കെ.വി.സി. ഗോപി ഉദ്ഘാടനംചെയ്തു. സീഡ് കോ-ഓർഡിനേറ്റർ യു.എം. രമേശൻ, കെ.പി. നാരായണൻ, കെ.കെ. സിജിത്ത് എന്നിവർ സംസാരിച്ചു.

October 29
12:53 2019

Write a Comment

Related News