പപ്പായ മഹോത്സവം
മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ ഹരിതസേന ഭൂമിത്രസേന സീഡ് എന്നിവയുടെ നേതൃത്വത്തിൽ പപ്പായ ഉപയോഗിച്ചുള്ള Paw Paw Fest സംഘടിപ്പിച്ചു. ഭക്ഷ്യമേള പ്രിൻസിപ്പൽ വി.വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഇക്കോ ക്ലബ്ബ് കോ ഓർഡിനേറ്റർ ടി.എം.സുസ്മിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.സുനിൽ കുമാർ, പ്രമോദ് എന്നിവർ സംസരിച്ചു. ജൈവകർഷകനായ എം.വി.കുഞ്ഞികൃഷ്ണൻ ക്ലാസെടുത്തു. പച്ചപ്പപ്പായ കൊണ്ടുള്ള പായസം, പപ്പായ പുട്ട്, പപ്പായമസാല, പപ്പായ ഉപ്പിലിട്ടത്, പപ്പായവട, പപ്പായ ചപ്പാത്തി, അച്ചാറുകൾ, ജാം, കേസരി, കുംസ്, ഹൽവ, സാലഡ് തുടങ്ങി 55 ലേറെ വിഭവങ്ങളാണ് വിദ്യാർഥികൾ തയ്യാറാക്കിക്കൊണ്ടുവന്ന് പ്രദർശിപ്പിച്ചത്.
October 31
12:53
2019