പരിസ്ഥിതി സൗഹൃദ അന്തരീക്ഷമൊരുക്കി സീഡ് അംഗങ്ങൾ
എടത്വാ: എടത്വായിൽ നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഒരുക്കി എടത്വാ സെയ്ന്റ് മേരീസ് എൽ.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ മാതൃകയായി. മത്സരച്ചൂടിൽ മേളയിലെത്തിയ വിദ്യാർഥികൾക്ക് സൗജന്യമായി സംഭാര വിതരണം നടത്തി.
സീഡ് സ്റ്റാളിലൊരുക്കിയ പച്ചക്കറിത്തൈകൾ, വിത്തുകൾ എന്നിവയുടെ പ്രദർശനവും, സൗജന്യ വിതരണവും നടത്തി. സ്റ്റാളിനുപുറമേ സ്‌കൂളിലെ പരിസ്ഥിതി സംരക്ഷണ സേനയായ ഗ്രീൻ ക്യാമ്പസ് അംഗങ്ങളുടെ നേതൃത്വത്തിൽ നിർമിച്ച വല്ലം, ടയർ ഉത്പന്നങ്ങൾ, സീഡ് ബോൾ എന്നിവയും ആകർഷണീയമായിരുന്നു. പ്രഥമാധ്യാപിക ബീനാ തോമസ് കളങ്ങര, പി.ടി.എ. പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്ര, വൈസ് പ്രസിഡന്റ് എബി പുതുപ്പുരയ്ക്കൽ, സീഡ് കോ-ഓർഡിനേറ്റർ ജിക്കു സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
November 09
12:53
2019