environmental News

ഗ്രീൻലൻഡിലെ മഞ്ഞുരുകുന്നത് അതിവേഗം!

ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലൻഡ്. ആർട്ടിക്– അറ്റ്ലാന്റിക് സമുദ്രങ്ങൾക്കിടയിൽ കാനഡയ്ക്ക് കിഴക്കായാണ് ഇത് സ്ഥിതി െചയ്യുന്നത്. മഞ്ഞു പുതച്ചു കിടക്കുന്ന ഈ ഭൂപ്രദേശത്തിന്റെ നിലനിൽപ് ഭീഷണിയിലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായി ഗ്രീൻലൻഡിലെ മഞ്ഞ് അതിവേഗം ഉരുകുകയാണ്. 

2003ൽ ഉണ്ടായിരുന്നതിനേക്കാൾ നാലിരട്ടി വേഗത്തിലാണത്രേ.  2012 ആയപ്പോഴേക്കും ഇവിടെ മഞ്ഞുരുകുന്നത്. 2002 നും 2012 നും ഇടയിൽ ഓരോ വർഷവും ഈ ദ്വീപിന് 280 ജിഗാടൺ (ഒരു ജിഗാടൺ=നൂറു കോടി ടൺ) ഐസാണ് നഷ്ടമാകുന്നത്. ഓരോ വർഷവും 0.076 സെന്റീമീറ്റർ സമുദ്രജലനിരപ്പ് ഉയരാൻ ഈ മഞ്ഞുരുക്കം ഇടയാക്കുമെന്നാണ് നിഗമനം 
ആൽപ്സ് പർവതനിരയിൽ 4,000 മീറ്റർ ഉയരത്തിലുള്ള മഞ്ഞു മലയാണ് മൗണ്ട് ബ്ലാക്ക് ഹിമാനി. 2.5 ലക്ഷം ക്യൂബിക് മീറ്റർ വലുപ്പമുള്ള ഈ മഞ്ഞുമലയും ആഗോളതാപനം മൂലം ഉരുകിയിറങ്ങാൻ തുടങ്ങുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

November 09
12:53 2019

Write a Comment