environmental News

വെള്ള കാണ്ടാമൃഗത്തിനെ ദയാവധം ചെയ്തു . ഭൂമിയില്‍ ഇനി മൂന്നെണ്ണം മാത്രം

ഭൂമിയില്‍ ജീവിച്ചിരുന്ന അവശേഷിക്കുന്ന നാല് വെള്ള കാണ്ടാമൃഗങ്ങളിലെ ഒന്നിനെ സാന്‍ ഡിയാഗോ സഫാരി പാര്‍ക്കില്‍ വെച്ച് ദയാവധം ചെയ്തു .  അരക്കെട്ടിലെ ഒരു വൃണം മാറ്റാന്‍ ശസ്ത്രക്രിയ ചെയ്തെങ്കിലും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയാത്തത് കൊണ്ടാണ് ദയാവധം നടത്താന്‍ തീരുമാനിച്ചത് . 

നോള എന്ന ഈ നാല്‍പ്പത്തി ഒന്ന് വയസ്സുള്ള കാണ്ടാമൃഗത്തിന്  1814 കിലോ ഭാരമുണ്ടായിരുന്നു . സുഡാനില്‍ നിന്നും പിടിക്കപ്പെട്ട് ചെക്ക് കാഴ്ചബംഗ്ലാവില്‍ രണ്ടു വയസ്സ് വരെ കഴിഞ്ഞിരുന്ന നോള 1989 ലാണ് സാന്‍ ഡിയാഗോ പാര്‍ക്കില്‍ എത്തിച്ചേര്‍ന്നത് .

നോര്‍ത്തേണ്‍ റൈനോ എന്നറിയപ്പെടുന്ന വെള്ള കാണ്ടാമൃഗം 2008ഇല്‍ ഭൂമിയില്‍  കാടുകളില്‍ നിന്നും  അപ്രത്യക്ഷമായി . ഇനി ഭൂമിയില്‍ അവശേഷിക്കുന്നത് കെനിയയിലെ ഓള്‍ പെജെറ്റ എന്ന സങ്കേതത്തില്‍ മൂന്നെണ്ണം മാത്രം .

November 23
12:53 2015

Write a Comment