SEED News

പറവൂർ വെടിമറ കുമാരവിലാസം ഗവ. എൽ.പി. സ്കൂളിൽ, ‘മാതൃഭൂമി സീഡ് ‘ഊണിന്റെ മേളം’ ഭക്ഷ്യമേള

പറവൂർ: ‘പ്രകൃതിയോടിണങ്ങാം ആഹാരരീതിയിലൂടെ’ എന്നതിനെ മുൻനിർത്തി വെടിമറ കുമാരവിലാസം ഗവ. എൽ.പി. സ്കൂളിൽ ഭക്ഷ്യമേള നടത്തി. പ്രകൃതിയിൽ നിന്ന്‌ ലഭിക്കുന്ന വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് ഭക്ഷ്യവിഭവങ്ങൾ ഒരുക്കിയത്.

‘മാതൃഭൂമി സീഡി’ന്റെ നേതൃത്വത്തിൽ പാഠഭാഗവുമായി ബന്ധപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ചീരപ്പുട്ട്, ചീര ഉപ്പുമാവ്, ചീര-റൈസ്, ചീര-മുട്ട തോരൻ, കൊഴുപ്പച്ചീര തോരൻ തുടങ്ങിയ ഇലക്കറികൾ അട, അപ്പം, വട്ടയപ്പം, പുട്ട് തുടങ്ങി ആവിയിൽ പുഴുങ്ങിയ വിഭവങ്ങൾ, ഫ്രൂട്ട്‌സ് സാലഡ്, വെജിറ്റബിൾ സാലഡ് തുടങ്ങിയവ ‘ഊണിന്റെ മേളം’ എന്ന പരിപാടിയിൽ ഉൾപ്പെടുത്തി.

പറവൂർ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡെന്നി തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജിബിത ഷെരീഫ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി.ജി. ബീന, ജയ വർഗീസ് എന്നിവർ പ്രസംഗിച്ചു.

November 09
12:53 2019

Write a Comment

Related News