SEED News

തോപ്പുംപടി ഔവർ ലേഡി സ്‌കൂൾ ഇനി പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമാകും

തോപ്പുംപടി: തോപ്പുംപടി ഔവർ ലേഡി സ്‌കൂൾ ഇനി പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമാകും. ‘ലവ് പ്ലാസ്റ്റിക്’ പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയത്തിൽ നിന്ന് പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കുന്നത്.

ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗത്തിനായി ശേഖരിക്കുന്ന പദ്ധതി പൂർത്തിയായി.

സ്‌കൂളിലെ സീഡ് അംഗങ്ങൾ കഴിഞ്ഞ ഒരു വർഷത്തോളമായി പ്ലാസ്റ്റിക് ശേഖരിച്ചു വരികയാണ്. ക്ലാസ് മുറികളിൽ സൂക്ഷിച്ചിരിക്കുന്ന തുണി സഞ്ചികളിൽ കുട്ടികൾ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ഇവ ശേഖരിച്ച് തരം തിരിച്ച് സൂക്ഷിക്കും. വീടുകളിൽ നിന്നും സമീപത്തെ കടകളിൽ നിന്നുമൊക്കെ പ്ലാസ്റ്റിക് ശേഖരിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം പുനഃചക്രമണത്തിനായി ഇടയാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് റീക്ലെയിംസ് കമ്പനിക്ക് കൈമാറും.

സീറോ വേസ്റ്റ് എന്ന ലക്ഷ്യത്തോടെയുള്ള സീഡ് ക്ലബ് അംഗങ്ങളുടെ പ്രവർത്തനത്തിന് പ്രധാനാധ്യാപിക സിസ്റ്റർ വി.ഡി. മോളി, സിസ്റ്റർ റാണി അലക്‌സ്, ജെസ്സി കുരിയാക്കോസ് എന്നിവർ നേതൃത്വം നൽകുന്നു

November 11
12:53 2019

Write a Comment

Related News