SEED News

ശിശുദിനത്തിൽ കളക്ടർക്ക് പൂക്കളുമായി സീഡ് ക്ലബ്ബ്

കോഴിക്കോട്: സിവിൽസ്റ്റേഷൻ ഗവ. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ സ്കൂൾ പൂന്തോട്ടത്തിൽ വിരിഞ്ഞപൂക്കളും പ്രവൃത്തിപരിചയക്ലാസിൽ നിർമിച്ച പൂപ്പാത്രവുമേന്തി ജില്ലാകളക്ടർ സാംബശിവറാവുവിന് ശിശുദിനാശംസകൾ നേരാൻ എത്തി. മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ പരിപാലിക്കുന്ന മനോഹരമായ പൂന്തോട്ടത്തിലെ പൂക്കളായിരുന്നു എല്ലാം.സ്കൂളിലെ ശിശുദിനാഘോഷപരിപാടികൾ കാർഡിയോളജിസ്റ്റ് ഡോ. കെ. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പുഷ്പാ മാത്യു അധ്യക്ഷയായി. സ്റ്റാഫ് സെക്രട്ടറി പി.കെ. അരവിന്ദാക്ഷൻ, വാർഡ് കൗൺസിലർ കെ.സി. ശോഭിത, പി.ടി.എ. പ്രസിഡന്റ് അസ്‌ലം ഉമ്മാട്ട്, മദർ പി.ടി.എ. പ്രസിഡന്റ് പ്രിയ വിനോദ്, സീഡ് കോ-ഓർഡിനേറ്റർ കെ.വി. ഷീന തുടങ്ങിയവർ പങ്കെടുത്തു.

November 16
12:53 2019

Write a Comment

Related News