SEED News

പ്രമേഹത്തെ അകറ്റാൻ സീഡിന്റെ ബോധവത്കരണ ക്‌ളാസ്

കുമാരമംഗലം:ദേശിയ പ്രമേഹ  ദിനത്തോടനുബന്ധിച്ചു കുമരംനഗലം എം.കെ.എൻ.എം.എച്ച്.എസ്.എസ് ഇൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ  ബോധവത്കരണ ക്‌ളാസ് നടത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ  ഹെൽത്ത് ഇൻസെപ്ക്ടർ കെ.എസ് .ശ്രീനി, ജൂനിയർ ഹെൽത്ത്  ഇൻസെപ്ക്ടർ പി.മനോഹരൻ എന്നിവർ ക്‌ളാസ് നയിച്ചു.ആധുനിക ഫഷണരീതി  പ്രമേഹത്തിനു എങ്ങനെ കാരണമാകുന്നു എന്നതായിരുന്നു പ്രദാന ചർച്ച.പ്രമേഹം പിടിപെടുന്നതും അതിന്റെ നാലു ഘട്ടങ്ങളും കുട്ടികൾക്ക് കഥ രൂപത്തിൽ വിവരിച്ചു നൽകി.കൃത്യമായ വ്യായാമത്തിന്റെ അഭാവം  കൃത്രിമ ഭക്ഷണ കാര്യങ്ങളിൽ കുട്ടികൾ ചെലുത്തുന്ന സ്വാധീനം എന്നിവ  പ്രമേഹത്തെ ക്ഷണിച്ചു വരുത്തുന്നതായി ഹെൽത്ത് ഇൻസെപ്ക്ടർ  ശ്രീനി. കെ .എസ് വിശദീകരിച്ചു.പ്രഥമ അദ്ധ്യാപകൻ എസ് .സാവിൻ,സീഡ് കോഓർഡിനേറ്റർ കെ.എസ്.വിനോദ്,മഹി ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.


 ഫോട്ടോ:പ്രമേഹ ദിനത്തോട് അനുബന്ധിച്ച്‌  കുമാരമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ  ഹെൽത്ത് ഇൻസെപ്ക്ടർ കെ.എസ് .ശ്രീനി
 ബോധവത്കരണ  ക്‌ളാസ് നയിക്കുന്നു പ്രമേഹത്തെ അകറ്റാൻ സീഡിന്റെ ബോധവത്കരണ ക്‌ളാസ്

November 16
12:53 2019

Write a Comment

Related News