SEED News

മുട്ടയിൽ സ്വയംപര്യാപ്തം മുതുകുറ്റി യു.പി. സ്കൂൾ

മുതുകുറ്റി: മുട്ടയുത്‌പാദനത്തിൽ സ്വയംപര്യാപ്തരായി മുതുകുറ്റി യു.പി. സ്കൂൾ. സ്കൂൾ സീഡ് ക്ലബ്ബിന്റെയും പൗൾട്രി ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് കുട്ടികൾക്ക് കോഴികളെ നൽകിയത്. എല്ലാ  കുട്ടികൾക്കുമായി 200 കോഴികളെ നൽകി. 35 കോഴികളെ സ്കൂളിനും നൽകി. ഈ കോഴികളിലൂടെ ലഭിച്ച മുട്ട ഇനി കുട്ടികൾക്ക് നൽകും. ആദ്യഘട്ടത്തിൽ 250-ഓളം മുട്ടകളാണ് ഇത്തരത്തിൽ ലഭിച്ചത്. 
മുട്ടവിതരണോദ്ഘാടനം മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ നിർവഹിച്ചു. ഗ്രാമപ്പ‍ഞ്ചായത്തംഗം കെ. ഷൈമ അധ്യക്ഷത വഹിച്ചു. ചെമ്പിലോട് വെറ്ററിനറി ഡിസ്പെൻസറിയിലെ വെറ്ററിനറി സർജൻ ഡോ. കെ.ഷൈനി മുഖ്യപ്രഭാഷണം നടത്തി.പി.ടി.എ. പ്രസിഡന്റ് എം.വി.നികേഷ്, സ്റ്റാഫ് സെക്രട്ടറി പ്രമീള ചന്ത്രോത്ത്, സി.പി.അഭിലാഷ് എന്നിവർ സംസാരിച്ചു.
എ.എം.അർജുൻ, കെ.ശ്രീനന്ദ്, കെ.മുഹമ്മദ് ജുനൈദ്, ടി.കെ.പ്രയാഗ്, പി.കെ.സംയുക്ത് കുമാർ എന്നിവർ നേതൃത്വം നൽകി.

November 18
12:53 2019

Write a Comment

Related News