SEED News

ഫ്രൈഡേ ഫോർ ഫ്യൂച്ചറുമായി വിദ്യാർഥികൾ


വരവൂർ : കുട്ടി പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൂംബെർഗിന്റെ ഫ്രൈഡേ ഫോർ ഫ്യൂച്ചർ ഏറ്റെടുത്ത് വരവൂർ എച്ച്.എസ് .എസിലെ സീഡ് , എസ് .പി.സി. യൂണിറ്റുകൾ സംയുക്തമായി സ്കൂളിലും പരിസര പ്രദേശത്തും ശുചീകരണം നടത്തി .സ്കൂൾ പ്രധാനാദ്ധ്യാപിക വി.ബി. രതി ഉത്‌ഘാടനം നിർവഹിച്ചു. സീഡ് കോഓർഡിനേറ്റർ കൃഷ്ണൻ, എസ് .പി.സി. കോഓർഡിനേറ്റർ പി.സുധീർ ,ലിജു ഭരതൻ എന്നിവർ പരിപടികൾക്ക് നേതൃത്വം നൽകി.

ചിത്രം : ഗ്രെറ്റ തൂംബെർഗിന്റെ ഫ്രൈഡേ ഫോർ ഫ്യൂച്ചർ ഏറ്റെടുത്ത് വരവൂർ എച്ച്.എസ് .എസിലെ വിദ്യാർഥികൾ നടത്തിയ ശുചീകരണം 

November 29
12:53 2019

Write a Comment

Related News