SEED News

കരകൗശലപ്രദർശനം നടത്തി

നാരങ്ങാനം: ഗവ. എൽ.പി.സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുരുത്തോലകൊണ്ടുള്ള കരകൗശല പ്രദർശനം നടന്നു. ഹെഡ്മിസ്ട്രസ് എം.ജയകുമാരി അധ്യക്ഷയായി. നാരങ്ങാനം പൈതൃക കോലമെഴുത്ത് സമിതിയംഗം ഗോകുൽ ഗോപിനാഥ് നാടൻ കലാരൂപങ്ങളെപ്പറ്റി ക്ലാസെടുത്തു. ഓലകൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമാണരീതി പൂർവവിദ്യാർഥിയായിരുന്ന വിഷ്ണു കടയ്ക്കൽ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. സീഡ് കോ-ഓർഡിനേറ്റർ പ്രിയ പി.നായർ, റഷീദ് എന്നിവർ പ്രസംഗിച്ചു.

November 30
12:53 2019

Write a Comment

Related News