SEED News

ഹോളി ക്രോസ്സ് സ്കൂളിൽ ജന്മദിനത്തോട്ടം



മുള്ളൂർക്കര : ഹോളി ക്രോസ്സ് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജന്മദിനത്തോട്ടം തുടങ്ങി. വിദ്യാർത്ഥികളുടെ അവരവരുടെ ജന്മ ദിനത്തിൽ തോട്ടത്തിൽ തൈകൾ നട്ട് പരിപാലിക്കുക എന്നതാണ് ലക്‌ഷ്യം .ജന്മദിനത്തോട്ടത്തിന്റെ ഉത്‌ഘാടനം സിസ്റ്റർ ഡാഫിനി നിർവഹിച്ചു. ഉത്‌ഘാടനത്തോടനുബന്ധിച്ച് സ്കൂളിലെ നവംബർ മാസത്തിൽ ജനിച്ച എല്ലാ വിദ്യാർത്ഥികളും തൈകൾ നട്ടു.സീഡ് കോഓർഡിനേറ്റർ രജനി ,ലിസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .

ചിത്രം :  മുള്ളൂർക്കര  ഹോളി ക്രോസ്സ് സ്കൂളിൽ തുടങ്ങിയ ജന്മദിനത്തോട്ടത്തിലേക്ക് സ്കൂളിലെ നവംബർ മാസത്തിൽ ജനിച്ച എല്ലാ വിദ്യാർത്ഥികളും തൈകൾ സമ്മാനിച്ചപ്പോൾ 

December 02
12:53 2019

Write a Comment

Related News