environmental News

കടലാമയ്ക്ക് കൈത്തൊട്ടിലൊരുക്കാന്‍ സീഡ് വിദ്യാര്‍ഥികള്‍

ചൊവ്വര: കടലാമയ്ക്ക് കൈത്തൊട്ടിലൊരുക്കാനും അവയുടെ സംരക്ഷണമുറപ്പിക്കാനും സീഡ് വിദ്യാര്‍ഥിക്കൂട്ടം ചൊവ്വരയില്‍ എത്തി. കേരള തീരദേശങ്ങളിലെ വിരുന്നുകാരായ കടലാമകള്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് തങ്ങളാലാവുംവിധം പരിഹാരം കണ്ടെത്താനാണ് ഇവരുടെ ശ്രമം. 
ചൊവ്വരയുടെ തീരദേശവാസികള്‍ക്ക് ബോധവത്കരണം നല്‍കി തീരദേശ സീഡ് വിദ്യാലയങ്ങള്‍ കടലാമ സംരക്ഷണ സന്ദേശം പ്രചരിപ്പിച്ച് പദയാത്രയും നടത്തി. ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരത്തോളം ഫോറസ്റ്റ് ഓഫീസര്‍ ഉദയകുമാറിന്റെ നേതൃത്വത്തില്‍ പ്ലൂക്കാര്‍ഡുകളേന്തി നടന്ന സംഘം ലഘുലേഖാ വിതരണവും നടത്തി. 
കടലാമകളുടെ മുട്ടകള്‍ നശിപ്പിക്കുന്നത് അവയുടെ നിലനില്പിനെ എങ്ങനെ ബാധിക്കുന്നു എന്ന് അവര്‍ തീരദേശവാസികള്‍ക്ക് വിശദീകരിച്ചു. ഫോറസ്റ്റ് ഓഫീസര്‍ ഉദയകുമാറിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥി സംഘം സന്ദേശപ്രചാരണയാത്ര നടത്തിയത്. 
അടിമലത്തുറ എല്‍.എം.എസ് യു.പി. സ്‌കൂളില്‍ നിന്നാരംഭിച്ച പദയാത്ര ചൊവ്വര ബീച്ചില്‍ അവസാനിച്ചു. തീരദേശ സീഡ് വിദ്യാലയങ്ങളായ എല്‍.എം.എസ്. യു.പി.എസ്. അടിമലത്തുറ, എം.വി. യു.പി.എസ്. ചൊവ്വര, സെന്റ് ഹെലന്‍സ് ഗേള്‍സ് എച്ച്.എസ്.എസ്. ലൂര്‍ദിപുരം എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് സ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ കടലാമ സംരക്ഷണത്തിനായി അണിനിരന്നത്. 

November 27
12:53 2015

Write a Comment