SEED News

മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർത്ഥികളിൽ കാർഷികസംസ്കാരം വളർത്തുന്നു.. ആർ ചന്ദ്രശേഖരൻ

 കൊല്ലം: പുതു തലമുറയിൽ കാർഷിക സംസ്കാരം വളർത്തുന്നതിൽ മാതൃഭൂമി സീഡ് ക്ലബ്ബ് വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് ഐ എൻ റ്റി യു സി സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രശേഖരൻ പറഞ്ഞു .ആവണീശ്വരം എ പി പി എം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റേയും പി ആർ എൻ എം പബ്ലിക് സ്കൂളിന്റേയും സംയുകത ആഭിമുഖ്യത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പങ്കാളിത്തത്തോടെ അഗതികളുടെ ആശ്രയ കേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിൽ നടപ്പാക്കുന്ന "ഒരുമയോടെ ഒരു പിടിഅരി " എന്ന കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം രാജ്യത്ത് ഇനി സംഭവിക്കാൻ പോകുന്നത്ത് കാർഷിക വിപ്ലവമാണെന്നും അതിന് പ്രാപ്തരായ തലമുറയെ സൃഷ്ടിക്കുന്നതിനുള്ള ഇടങ്ങളായി ഓരോ വിദ്യാലയങ്ങളും മാറണമെന്നും അദ്ദേഹം പറഞ്ഞു സീഡ് കോ ഓർഡിനേറ്റർ മീര ആർ നായർ അദ്ധ്യക്ഷത വഹിച്ചു .ഗാന്ധിഭവൻ സെക്രട്ടറി ഡോ: പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി പ്രിൻസിപ്പൽ റ്റി ജെ ശിവ പ്രസാദ്, പി റ്റി എ പ്രസിഡന്റ് ബെന്നിക്കുട്ടി സാംസ്കാരിക പ്രവർത്തകൻ പ്രദീപ് ഗുരുകുലം, ചേത്തടി ശശി, അദ്ധ്യാപകരായ K ശ്രീരാജ്, ലൈന, സന്ധ്യ, ശോഭ, പി റ്റി എ ഭാരവാഹികളായ എസ് ബിജീഷ്, അബ്ദുൽമജീദ് എന്നിവർ ആശംസകൾ അർപ്പിച്ചു. സാമുഹ്യ സാംസ്കാരിക രംഗത്തെ മികച്ച സേവനങ്ങൾ മുൻനിർത്തി പത്തനാപുരം ഗാന്ധി ഭവൻ നൽകിയ പുരസ്കാരം മീര ആർ നായർ ഏറ്റു വാങ്ങി. ചടങ്ങിൽ മാതൃഭൂമി കഴിഞ്ഞ അധ്യയന വർഷം "jem of seed 'ആയി തെരെഞ്ഞെടുത്ത നിതിൻ കൃഷ്ണയെ അനുമോദിച്ചു.

December 07
12:53 2019

Write a Comment

Related News