SEED News

മണ്ണ് സംരക്ഷണ സന്ദേശവുമായി മണ്ണ് കൊണ്ടൊരു ഭൂപടം



കുന്നംകുളം : ചെർലയം എച്ച്.സി.സി.ജി.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ .വിദ്യാർത്ഥികൾ കൊണ്ടുവന്ന വിവിധ തരം മണ്ണുകൾ കൊണ്ട് കേരളത്തിന്റെ ഭൂപടം നിർമ്മിച്ചു.  ജീവദായിനിയായ മണ്ണിന്റെ മൂല്യശോഷണം തടയുക   എന്ന മുദ്രവാക്യവുമായി  മണ്ണുസംരക്ഷണവുമായി ബന്ധപ്പെട്ട പ്ലക്കാർഡുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ . ഗീതി മരിയ ,സീഡ് കോഡിനേറ്റർനെസ്സി തോമസ് ജെസ്സി .എ വി എന്നിവർ നേതൃത്വം നൽകി.

ചിത്രം : മണ്ണ് സംരക്ഷണ സന്ദേശവുമായി ചെർലയം.എച്ച്.സി.സി.ജി.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ മണ്ണ് കൊണ്ട് നിർമിച്ച ഭൂപടം

December 09
12:53 2019

Write a Comment

Related News