SEED News

ക്രസന്റ് പബ്ലിക് സ്കൂളിൽ സീഡിന്റെ ജൈവകൃഷി

കടലുണ്ടി:ചാലിയം ക്രസന്റ് പബ്ലിക് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ജൈവകൃഷി തുടങ്ങി.മുന്നൂറ് ഗ്രോബാഗുകളിൽ വിത്തുകൾ പാകിയാണ് ഇത്തവണ കൃഷിയിടമൊരുക്കിയത്. ചീര, പയർ, തക്കാളി, വെണ്ടയ്ക്ക, വഴുതന, മുളക്, പടവലം, പാവയ്ക്ക, വെള്ളരി, തണ്ണിമത്തൻ എന്നിവയാണ് കൃഷി ചെയ്യുന്നത്.നടീൽ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം. സതീദേവി നിർവഹിച്ചു. പ്രിൻസിപ്പൽ എ.എം. സുരേഷ് ബാബു അധ്യക്ഷനായി.അഡ്മിനിസ്ട്രേറ്റർ എസ്.എം. ജബ്ബാർ, വൈസ് പ്രിൻസിപ്പൽ റഷീദ്‌ പനക്കൽ, സീഡ് കൺവീനർ പി. ലീന, സി. വിശ്വജിത്ത് എന്നിവർ നേതൃത്വംകൊടുത്തു.

December 15
12:53 2019

Write a Comment

Related News