SEED News

പ്ലാസ്റ്റിക് ബോട്ടിലുകൾ കൊട്ടാരം സ്കൂളിന്റെ പടികടന്നു

ചേർത്തല: മാതൃഭൂമി സീഡ് ആയുരാരോഗ്യ പ്രായോഗിക പ്രവർത്തനത്തിന്റെ ഭാഗമായി കൊട്ടാരം ഗവ. എൽ.പി.സ്കൂളിൽ പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികളുടെ ഉപയോഗം ഒഴിവാക്കി. എല്ലാ കുട്ടികളും സ്റ്റീൽ വാട്ടർബോട്ടിലുകളിലാണ് വെള്ളമെത്തിക്കുന്നത്. മാതൃഭൂമി സീഡ് ക്ലബ്ബ് നേതൃത്വത്തിലായാണ് ഇതിനായി പ്രവർത്തനം നടത്തിയത്. പ്രഥമാധ്യാപിക കെ.ജയശ്രീ, സീഡ് കോ-ഓർഡിനേറ്റർ പി.എസ്.വീണ, പി.ടി.എ.ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.      

December 28
12:53 2019

Write a Comment

Related News