SEED News

വീട്ടിലൊരു കാന്താരി പദ്ധതിക്ക്‌ തുടക്കമായി

അരീക്കാട്:മാതൃഭൂമി സീഡിന്റെ കീഴിൽ നല്ലളം എ.യു.പി. സ്കൂളിൽ വിട്ടിലൊരു കാന്താരി പദ്ധതിക്ക്‌ തുടക്കമായി.സ്കൂളിൽ നടന്ന ചടങ്ങ് കേരളബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡന്റ് ആശോകൻ ആലപ്രത്ത് ഉദ്ഘാടനംചെയ്തു.സ്കൂൾ പ്രധാനാധ്യാപിക ജയശ്രീ അധ്യക്ഷയായി വഹിച്ചു. കാന്താരിമുളക് തൈ വിതരണോദ്‌ഘാടനം രാമച്ചങ്കണ്ടി സുന്ദർരാജ് സ്കൂൾ പരിസ്ഥിതിക്ലബ്ബ്‌ പ്രതിനിധി ആയിഷ ഷഹലയ്ക്ക് നൽകി നിർവഹിച്ചു.സ്കൂൾ സ്റ്റാഫ്സെക്രട്ടറി എൻ. ശ്യാംകുമാർ, പത്മനാഭവാര്യർ സ്കൂൾ മാതൃസംഗമം പ്രസിഡന്റ് നഫ്സീന, സ്കൂൾ പരിസ്ഥിതിക്ലബ്ബ്‌ കൺവീനർ കെ. രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

January 13
12:53 2020

Write a Comment

Related News