പരിസ്ഥിതിസംരക്ഷണ സന്ദേശ ഹ്രസ്വ ചലച്ചിത്രവുമായി സീഡ് അംഗങ്ങൾ
കോടഞ്ചേരി:മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണസന്ദേശം നൽകുന്ന ഹ്രസ്വചലച്ചിത്രം നിർമിച്ചു. പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത ചിത്രത്തിന്റെ റിലീസിങ് നിർവഹിച്ചു.അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നതിനെതിരേ മീനാക്ഷി എന്ന പെൺകുട്ടി നടത്തുന്ന ഇടപെടലുകളാണ് ചലച്ചിത്രത്തിന്റെ പ്രമേയം. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് നിർമിച്ചത്.സീഡംഗങ്ങളായ എയ്ഞ്ചൽ ആന്റോ, അഞ്ജലി ജിജോ, അധ്യാപകരായ ജിന്റോ ജെയിംസ്, എ.കെ. ജിഷ്ണു, പി.എസ്. നിഷ, പ്രകാശൻ, സീഡ് കോ-ഓർഡിനേറ്റർ ഫാ. റെജി കോലാനിക്കൽ എന്നിവർ നേതൃത്വം നൽകി.
January 21
12:53
2020