SEED News

ആരാണ് ഹീറോ - അച്ഛനോ അമ്മയോ? അതോ ഞാനോ? ലോക്ക്ഡൗൺ രസമാക്കി രാമമംഗലം ഹൈസ്കൂൾ.

കൊച്ചി:അച്ഛൻ പാചകം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്താൽ അദ്ദേഹം ഹീറോയാകും. ഇനി ഞാനാണ് പാചകം ചെയ്യുന്നതെങ്കിലോ? ഞാനാണ് ഹീറോ. വീട്ടുകാർ ചേർന്ന് വീടും പരിസരവും ശുചീകരിച്ചാൽ എല്ലാവരും ഹീറോ. രാമമംഗലം ഹൈസ്കൂളിൽ കുട്ടികൾക്ക് നൽകിയിരിക്കുന്ന ടാസ്കുകളിൽ ചിലതാണിത്. അമ്മയെ സഹായിക്കുന്ന ടാസ്കുകളുമുണ്ട്.

കൂട്ടംചേർന്നുള്ള കളികളും അവധിക്കാല ക്യാമ്പുകളും നിർത്തിവെച്ചതോടെയാണ് ഓൺലൈൻ ടാസ്‌കുകൾ (ദൗത്യം) നൽകിയിരിക്കുന്നത്.

തുടക്കത്തിൽ മരം നടാൻ അവസരം നൽകി.അത് സംരക്ഷിക്കുന്നുവെന്ന് ഉറപ്പു വരുത്തി. രണ്ടാമത്തെ ദിനം പക്ഷികൾക്ക് ദാഹജലം നൽകുന്നതിന് പാത്രങ്ങൾ വെച്ച് ദിനവും വെള്ളം നിറച്ചുകൊടുക്കുന്നതായിരുന്നു. മൂന്നാം ദിനം അച്ഛനാണ് ഹീറോ (അച്ഛൻ പാചകം ചെയ്യുക) എന്നത് നടത്തി. നാലാം ദിനം ഗാന്ധിജിയുടെ ആത്മകഥ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ വായിക്കുക. അഞ്ചാം ദിനം കരകൗശല വസ്തുക്കൾ നിർമിക്കുക... ഫോട്ടോകളും വീഡിയോകളും ഫെയ്‌സ്ബുക്ക്‌ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.

ആദ്യം സ്‌കൂളിലെ  സ്റ്റുഡന്റ് പോലീസ് കേഡറ്റുകകളും, സ്‌കൂളിലെ സീഡ് വിദ്യാർഥികളും  ടാസ്‌കുകൾ ചെയ്തത്. ഇപ്പോൾ മുഴുവൻ കുട്ടികളും ചെയ്തുവരുന്നു. ടാസ്‌കുകൾ ചെയ്ത് എല്ലാ ദിവസവും വൈകീട്ട് ആറിനുള്ളിൽ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും.

ഓരോ ദിവസവും കുട്ടികൾ ചെയ്യുന്ന ഫോട്ടോ കൊളാഷ് ആക്കി സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിക്കും. മികച്ച കുട്ടികൾക്ക് സമ്മാനവും നൽകും. ദിവസവും രാത്രി 8.30-ന് ഓൺലൈൻ പ്രശ്നോത്തരിയും നടത്തുന്നുണ്ട്. ഗൂഗിൾ ഡോക് വഴി ഓൺലൈനായി ക്വിസ് മത്സരവുമുണ്ട്.



April 24
12:53 2020

Write a Comment

Related News