SEED News

കഥപറയും പുസ്തകങ്ങളുമായി ഷെമീമയുടെ കുഞ്ഞുലൈബ്രറി

കോഴിക്കോട്കോവിഡിൽ കുരുങ്ങി സ്കൂൾ നേരത്തേ അടച്ചപ്പോൾ മൂന്നാം ക്ലാസുകാരി ഷെമീമ ഫിറോസ് പുസ്തകങ്ങളോ‌‌ടു കൂട്ടുകൂടാനാണ് തീരുമാനിച്ചത്. അതിനായി വീട്ടുമുറ്റത്തൊരു ലൈബ്രറിതന്നെ ഒരുക്കി. സ്കൂൾ അടച്ച് രണ്ടുദിവസം പിന്നിട്ടപ്പോൾമുതൽ ഈ ലൈബ്രറിയാണ് ഷെമീമയുടെ ലോകം.പുതിയങ്ങാടി ഗവ. എൽ.പി. സ്കൂളിലെ വിദ്യാർഥിനിയാണ് ഷെമീമ. പുതിയങ്ങാടി കോരാണിവയലിൽ ഷാജുദീന്റെയും ഖദീജയുടെയും മകൾ. ലൈബ്രറിയിൽ തൂങ്ങിക്കിടക്കുന്നതിലധികവും ബാലപ്രസിദ്ധീകരണങ്ങളാണ്. ബാലസാഹിത്യകൃതികളുമുണ്ട്.

‘‘മിന്നാമിന്നിയുൾപ്പെടെയുള്ള കുട്ടിപ്പുസ്തകങ്ങൾ വലിയ ഇഷ്ടമാണു പണ്ടേ. ഇപ്പോൾ മറ്റുപുസ്തകങ്ങളും വായിക്കുന്നുണ്ട്. അങ്ങനെയാണ് അവധിക്കാലത്ത് ലൈബ്രറിയുണ്ടാക്കാൻ തീരുമാനിച്ചത്’’ -പുസ്തകലോകത്തിരുന്ന് ഷെമീമ പറഞ്ഞു. ഇരുനൂറോളം പുസ്തകങ്ങളുണ്ട് ഇവിടെ.വായിക്കുന്ന പുസ്തകങ്ങളൊക്കെ സൂക്ഷിച്ചുവെക്കും. ഷെമീമ വരച്ച ചിത്രങ്ങളുമുണ്ട് ലൈബ്രറിയിൽ.പാട്ടുകാരികൂടിയായണ് ഈ മിടുക്കി. തുണി കൊണ്ടാണ് വായനശാല ഒരുക്കിയത്. ഒപ്പം മിന്നിത്തിളങ്ങുന്ന വിളക്കുകളും പിടിപ്പിച്ചു. സഹോദരൻ മുഹമ്മദ് നിഫാനാണ് വായനശാല ഉദ്ഘാടനംചെയ്തത്. ലോക് ഡൗണായതിനാൽ കൂട്ടുകാർക്കെത്താൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ലൈബ്രറിയിൽ കളിക്കൂട്ടുകാരായി പാവക്കുട്ടികളുമുണ്ട്.

April 24
12:53 2020

Write a Comment

Related News