SEED News

നൃത്തശില്പം മുഖ്യ മന്ത്രിക്ക് സമർപ്പിച്ച് ശാന്തിഗിരി വിദ്യാഭവനിലെ വിദ്യാർത്ഥിനി

പോത്തൻകോട്:  "കൊറോണ യ്ക്കെതിരേയുള്ള പ്രതിരോധപ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിച്ച് ലോകത്തിന് തന്നെ മാതൃകയായ കേരളാ മോഡൽ നടപ്പിലാക്കിയ ബഹുമാനപ്പെട്ട നമ്മുടെ മുഖ്യ മന്ത്രിക്ക് ഞാൻ എന്റെ നൃത്തശില് പം സമർപ്പിക്കുന്നു" ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനി നന്ദാ ഗോപന്റെ വാക്കുകളാണിത്  .കൊറോണ യ്ക്കെതിരേയുള്ള ബോധവൽക്കരണവുമായി നന്ദാ ഗോപൻ തയ്യാറാക്കിയ നൃത്തശില്പത്തിന്റെ സമർപ്പണവാക്യവും  ഇങ്ങനെയാണ്.കൊറോണ മൂലം ഈ ലോകത്തു ണ്ടായ മാറ്റങ്ങളെ യാണ് നൃത്തശില്പ ത്തിലൂടെ ആവിഷ്ക്കരിച്ചിരി ക്കുന്നത് 
പൂക്കാരനും പാൽ ക്കാരിപ്പെണ്ണും എന്ന് വേണ്ട സർവരും കൊറോണ എന്ന മഹാമാരിയിൽ പ്പെട്ടു വട്ടം കറങ്ങു കയാണ്  
ആരോഗ്യപാലകർ ജീവന്റെ കാവലാ ളാകുന്ന സ്നേഹ ചിത്രങ്ങളാണ് എങ്ങും കാണുന്നത്
 
ഈ ലോക ജീവിതം തന്നെ നിശ്ചല മായിരിക്കുന്ന കൊറോണയെ 
വീട്ടിലിരുന്ന് കൂട്ടില ടക്കാൻ ഓരോരുത്തരും ശ്രമിച്ചു കൊണ്ടിരിക്കുന്നു 

ഒത്തു ചേർന്നുള്ള പ്രവർത്തങ്ങളിലൂ ടെ ഇന്നത്തെ 
കാലദോഷങ്ങളെ ല്ലാം മാറി പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും ഉണരുമെന്ന 
ശുഭാപ്തിവിശ്വാസ ത്തോടെയാണ് നൃത്തശില്പം അവസാനിക്കുന്നത്.
അധ്യാപിക ബിന്ദു നന്ദന രചിച്ച 'കൊറോണാ കാലത്തെ ജീവിത ചിത്രങ്ങൾ' എന്ന കവിതയ്ക്കാണ് നൃത്താവിഷ്ക്കാരമൊരുക്കിയിരിക്കു ന്നത് 

സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി നി ദേവിക .ജി ആണ് ആലാപനം നിർവഹിച്ചിരി ക്കുന്നത്


April 28
12:53 2020

Write a Comment

Related News