SEED News

നന്മ പാഴ്‌വസ്തുക്കളിൽ വിരിയിക്കുന്നത്‌ മനോഹരരൂപങ്ങൾ

റാന്നി: ‘നന്മയ്ക്ക്’ പാഴ്‌കുപ്പികൾ വലിച്ചെറിയാനുള്ളതല്ല. ഈ 14-കാരിയുടെ കൈകളിലെത്തുന്ന കുപ്പികളോരുന്നും ആരും കൊതിക്കുന്ന കാഴ്ചവസ്തുക്കളായി മാറും.

പെയിന്റിങ്ങിലൂടെയാണീ വർണവിസ്മയരൂപങ്ങൾ ഒരുക്കുന്നത്. ലോക്ഡൗൺ കാലം നന്മ വെറുതെ കളയുന്നില്ല. പാഴ്‌വസ്തുക്കളുപയോഗിച്ച് പെയിന്റിങ്ങിലൂടെ മെനഞ്ഞെടുത്തത് മനോഹരമായ കാഴ്ചവസ്തുക്കൾ.

ഫ്‌ളവർവേസ്, വയലിൻ, കളിപ്പാട്ടരൂപങ്ങൾ എന്നിങ്ങനെ വീട്ടിലെ ഷോക്കേസ് നിറയെ സാധനങ്ങൾ. കൂടാതെ ചിത്രരചനയും.

റാന്നി എസ്.സി. ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് നന്മ ആൻ രാജീവ്. മോതിരവയൽ വാണിയേടത്ത് വി.ടി. രാജീവിന്റെയും പഴവങ്ങാടി പഞ്ചായത്തംഗം ഷൈനീ രാജീവിന്റെയും മകളാണ്. ലോക്ഡൗൺകാലത്ത് പാഴ്‌വസ്തുക്കളുപയോഗിച്ച് എന്തെങ്കിലുമൊക്കെ ചെയ്യാൻ ശ്രമിക്കണമെന്ന്‌ എസ്.പി.സി. കേഡറ്റുകൾക്ക് നൽകിയ നിർദേശമാണ് കേഡറ്റായ നന്മയ്ക്ക്‌ പ്രചോദനം. പാഴ്‌കുപ്പിയിൽ പെയിന്റിങ് നടത്തിയായിരുന്നു തുടക്കം.

കുപ്പിയിൽ പെയിന്റിൽ മുക്കിയ വെള്ളരിക്കാ കഷണങ്ങളൊട്ടിച്ചായിരുന്നു പരീക്ഷണം. പേപ്പർ കഷണം, ചിരട്ട, ചകിരി, മുട്ടത്തോട് എന്നിവയെല്ലാം ഉപയോഗിച്ചുതുടങ്ങിയതോടെ ഭംഗി കൂടി. പിന്നീടിത് ആവേശമായി.

സഹോദരിമാരായ പുണ്യയും നൈമയും നൽകുന്ന പ്രോത്സാഹനം കൂടുതൽ താത്പര്യമുണ്ടാക്കുന്നതായും ഈ വിദ്യാർഥിനി പറഞ്ഞു. ഇപ്പോൾ 21 രൂപങ്ങൾ പൂർത്തിയാക്കി, സ്‌കൂളിലെ സീഡ് ക്ലബ്ബംഗംകൂടിയായ നന്മ

April 30
12:53 2020

Write a Comment

Related News