SEED News

എം.പി. വീരേന്ദ്രകുമാറിന് ആദരമർപ്പിച്ച് വൈക്കിലശ്ശേരി യു.പി. സ്‌കൂൾ

വടകരമാതൃഭൂമി മാനേജിങ് ഡയറക്ടറായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായി വൈക്കിലശ്ശേരി യു.പി. സ്കൂളിലെ മുഴുവൻ സീഡ് അംഗങ്ങളുടെയും വീടുകളിൽ ‘സ്മൃതി മരം’ എന്ന പേരിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനം പരിസ്ഥിതിദിനത്തിൽ ആരംഭിച്ചു.ഓരോവീട്ടിലും ഓരോ സ്മൃതി മരം ഉണ്ടാക്കി അതിനെ പരിചരിക്കാൻ സീഡ് അംഗങ്ങൾ തീരുമാനിച്ചു. വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വീരേന്ദ്രകുമാറിന്റെ സ്മരണനിലനിർത്തി, പരിസ്ഥിതി സന്ദേശം വിദ്യാർഥികളിൽ എത്തിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് സീഡ് അംഗങ്ങൾ വ്യക്തമാക്കി. സ്കൂൾ പ്രധാനാധ്യാപിക പി. മോളി സുഷമ സ്മൃതി മരം പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ. ബാലകൃഷ്ണൻ, സീഡ് കോ-ഓർഡിനേറ്റർ അഷ്കർ, അമൽ, സാരാഗ്, ജയേഷ് എന്നിവർ സന്നിഹിതരായിരുന്നു.

June 12
12:53 2020

Write a Comment

Related News