SEED News

മത്സ്യത്തൊഴിലാളികളുമായി അനുഭവങ്ങൾ പങ്കുവെച്ച് സമുദ്രദിനാചരണം

ആലപ്പുഴ: കടലിന്റെ ആഴവും പരപ്പും തേടി വിദ്യാർഥികൾ മത്സ്യത്തൊഴിലാളികളുടെ ചാരെയെത്തി. വാടയ്ക്കൽ ലൂർദ്മേരി യു.പി.സ്കൂൾ സീഡ് ക്ലബ്ബ് വിദ്യാർഥികളാണ് വേറിട്ട രീതിയിൽ തിങ്കളാഴ്ച സമുദ്രദിനാചരണം നടത്തിയത്. രാത്രിയും പകലും കടലിന്റെ ഭാവങ്ങൾ, ആഴക്കടലിന്റെ പ്രത്യേകതകൾ, കടലിലുള്ള മീനുകൾ ഏതൊക്കെ, ഇപ്പോൾ കാണാനില്ലാത്ത മീനുകൾ, കടലാമകൾ, കടൽപ്പുറ്റുകൾ, സസ്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ചോദിച്ച് കരുന്നുകൾ തൊഴിലാളികൾക്കും ആവേശം പകർന്നു.
മത്സ്യഗന്ധി കടപ്പുറത്തെ തൊഴിലാളികളാണ് അനുഭവങ്ങൾ പങ്കുവെച്ചത്. ഹെഡ്മിസ്ട്രസ് കെ.എസ്.മായാഭായി, സീഡ് കോ-ഓർഡിനേറ്റർ കെ.പി.പട്രീഷ്യ, സീഡ് ക്ലബ്ബ് അംഗങ്ങളായ ജസീന, ജീവൻ, കെ.വിൻ, നവീൻ എന്നിവർ പങ്കെടുത്തു.

June 19
12:53 2020

Write a Comment

Related News