SEED News

തീരം കാക്കാൻ കാറ്റാടിത്തൈകളുമായി സീഡ് ക്ലബ്ബ്‌ കുട്ടികൾ

 കലവൂർ: തീരം കാക്കാൻ കാറ്റാടിക്കാടുകളുമായി കുട്ടിക്കൂട്ടം. കാട്ടൂർ ഹോളിഫാമിലി വിസിറ്റേഷൻ പബ്ളിക് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിലെ വിദ്യാർഥികളാണ് കടൽത്തീരം സംരക്ഷിക്കാനായി കാറ്റാടിത്തൈകൾ നട്ടത്. കാട്ടൂർ കടൽത്തീരത്ത് കാറ്റാടിത്തൈകൾ നട്ടുകൊണ്ട് ആലപ്പുഴ സൊഷ്യൽ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.എസ്.സേവ്യർ പദ്ധതി ഉദ്‌ഘാടനം ചെയ്തു. 
മരുവത്കരണവിരുദ്ധ ദിനത്തിൽ കാറ്റാടിത്തൈകൾ സംരക്ഷിക്കാനായി ജൈവവേലിയോടു കൂടിയാണ് നട്ടത്. കാറ്റാടിക്കാടുകൾ വെച്ചുപിടിപ്പിക്കണമെന്ന്‌ ആവശ്യപ്പെടുന്ന നിവേദനം കളക്ടർക്കും സോഷ്യൽ ഫോറസ്ട്രിക്കും സീഡ് ക്ലബ്ബ്‌ അംഗങ്ങൾ സമർപ്പിക്കും. 
സോഷ്യൽ ഫോറസ്ട്രിയുടെ ശ്രദ്ധ ഈ പ്രദേശത്തേക്ക് കൊണ്ടുവരിക, ഈ പ്രദേശത്തെ പ്രശ്നം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക, കടലാമകൾക്ക് സഞ്ചാരമാർഗം ഒരുക്കിക്കൊടുക്കുക, കടൽഭിത്തി കെട്ടാനായി ക്വാറികളുടെ പാറ പൊട്ടിച്ചുകൊണ്ട്‌ പ്രകൃതിയോടുള്ള ദ്രോഹം കുറയ്ക്കുക എന്നീ വിഷയങ്ങളും നിവേദനത്തിൽ വിദ്യാർഥികൾ ഉന്നയിക്കും. വിദ്യാർഥികൾക്കൊപ്പം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സോഫി പോൾ, പഞ്ചായത്തംഗം ഫിലോമിന ടോമി, അധ്യാപകരായ സജിനി ജയകുമാർ, നിസ്സി, സ്റ്റെഫി, ജിജി, നിഷ അഖിൽ, സെബാസ്റ്റ്യൻ, ഉണ്ണി കൃഷ്ണൻ തുടങ്ങിയവരും  പങ്കെടുത്തു.   

June 19
12:53 2020

Write a Comment

Related News