SEED News

ഡോക്ടേഴ്സ് ദിനത്തിൽ സംവാദത്തിൽ പങ്കെടുത്ത് മാതൃഭൂമി സീഡ് വിദ്യാർഥികൾ



ദേശീയ ഡോക്ടഴ്സ് ദിനത്തിൽ മാതൃഭൂമി ‘സീഡ്’ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സംവാദത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ പകർച്ചവ്യാധി ചികിത്സാ വിഭാഗം മേധാവി ഡോ.ആർ.സജിത് കുമാർ ഗൂഗിൾ മീറ്റിലൂടെ വിദ്യാർഥികളുമായി സംവദിക്കുന്നു


കോട്ടയം: ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ മാതൃഭൂമി ‘സീഡ്’ വിദ്യാർഥികളുടെ സംവാദം സംഘടിപ്പിച്ചു. 'വിദ്യാഭ്യാസവും സ്കൂളും കൊറോണയും' എന്ന വിഷയത്തില് നടന്ന സംവാദത്തിൽ കോട്ടയം മെഡിക്കൽ കോളേജ് പകർച്ചവ്യാധി ചികിത്സാ വിഭാഗം മേധാവി ഡോ.ആർ.സജിത് കുമാർ മുഖ്യാതിഥി ആയി. കൊറോണ വൈറസിന്റെ വെല്ലുവിളി ഏറ്റവുമധികം നേരിടേണ്ടി വരിക വിദ്യാർഥികൾക്കാണെന്നും സ്കൂൾ തുറക്കുന്ന സാഹചര്യമുണ്ടായാൽ നിർബന്ധമായും വ്യക്തിശുചിത്വം പാലിക്കണമെന്നും അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. ജില്ലയിലെ വിവിധ സ്കൂളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 22 സീഡ് അംഗങ്ങള് പങ്കെടുത്തു. ഫെഡറൽ ബാങ്ക് കോട്ടയം സോണൽ ഓഫീസ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് റോയ് മാത്യു, മാതൃഭൂമി കോട്ടയം ന്യൂസ് എഡിറ്റർ പി.കെ.ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.

July 03
12:53 2020

Write a Comment

Related News