SEED News

ഡോക്ടേഴ്‌സ് ദിനത്തിൽ ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി സീഡ് ക്ളബ്ബ്‌


മാവേലിക്കര: ഡോക്ടേഴ്‌സ് ദിനത്തിൽ ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി മാവേലിക്കര എ.ആർ.രാജരാജവർമ സ്മാരക ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌. സീഡ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് ആരോഗ്യപ്രവർത്തകർക്ക് സ്നേഹസന്ദേശം നൽകുന്ന ചിത്രം സ്കൂളിന്റെ മതിലിൽ ആലേഖനം ചെയ്തു. 
കേരള ലളിതകലാ അക്കാദമി എക്സിക്യുട്ടീവംഗവും ചിത്രകാരനുമായ എൻ.ബാലമുരളീകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ചിത്രരചന. സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ജെ.പങ്കജാക്ഷി നിർവഹിച്ചു. ഹെഡ്മാസ്റ്റർ ജി.പ്രസന്നൻപിള്ള അധ്യക്ഷനായി. സീഡ് കോ-ഓർഡിനേറ്റർ ആശാ ഭാസ്‌കർ, കെ.അനിൽകുമാർ, ഡി.സവിത, രതീഷ്‌കുമാർ, കെ.ഷാജി, ഡേർണി ഉമ്മൻ, ജോബി കെ.ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

July 03
12:53 2020

Write a Comment

Related News