SEED News

സീഡ് ഷോർട്ട് ഫിലിം മത്സരം ‘ചോദ്യം’ മികച്ച ചിത്രം

2019-’20 അധ്യയനവർഷത്തിൽ മാതൃഭൂമി സീഡ് സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ കോഴിക്കോട് ജില്ലയിലെ കായണ്ണ ഗവ. യു.പി. സ്കൂൾ നിർമിച്ച ‘ചോദ്യം’ എന്ന ചിത്രം ഒന്നാംസ്ഥാനം നേടി. നാട്ടിൽക്കാണുന്ന മരങ്ങളെല്ലാം നട്ടതാരെന്ന വിദ്യാർഥിയുടെ സംശയത്തെ ആധാരമാക്കിയാണ് ചിത്രം നിർമിച്ചത്.

പ്രകൃതിക്ഷോഭത്തിലൂടെ വിദ്യാർഥികളിലുണ്ടാവുന്ന പ്രശ്നങ്ങൾ ചിത്രീകരിച്ച പാലക്കാട് ഭാരത് മാതാ എച്ച്.എസ്.എസിന്റെ ജീവനം എന്ന ചിത്രം രണ്ടാംസ്ഥാനവും ക്ഷാമം നേരിടാൻപോകുന്ന ശുദ്ധവായുവിനെ ആസ്പദമാക്കി തൃശ്ശൂർ വാണിയംപാറ ഇ.കെ.എം. യു.പി. സ്കൂൾ നിർമിച്ച വായുദ്ധം മൂന്നാസ്ഥാനവും നേടി .

പ്രോത്സാഹനസമ്മാനം നേടിയ സ്കൂളുകൾ: ജി.എൽ.പി.എസ്. ഉദയഗിരി വയനാട്, ഹോളി ക്യുൻസ് യു.പി.എസ്. രാജകുമാരി ഇടുക്കി, എൻ.എച്ച്്.എസ്‌.എസ്. നാരോക്കാവ് മലപ്പുറം, നവനിർമാൺ പബ്ലിക് സ്കൂൾ എറണാകുളം.

July 04
12:53 2020

Write a Comment

Related News