SEED News

കോവിഡ് പുനരധിവാസത്തിനായി കര നെല്ല് കൃഷിയുമായി കോൺകോഡ് സ്കൂൾ



പന്നിത്തടം :ഭക്ഷ്യ സുരക്ഷക്കു  ഊന്നൽ  നൽകി കൊണ്ട്  സ്കൂൾ  അങ്കണത്തിൽ  തന്നെ കര നെല്ല്  കൃഷിക്ക്  വിത  ഒരുക്കി  മാതൃക യായി യിരിക്കുകയാണ്  ചിറ മാനേങ്ങാട്  കോൺകോഡ്  ഇംഗ്ലീഷ്  ഹയർ  സെക്കൻഡറി  സ്കൂൾ. മാതൃഭൂമി സീഡ്  ക്ലബ്‌ ന്റെ  നേതൃത്വ ത്തിൽ  നടന്ന ഈ  സംരംഭം സ്കൂൾ മാനേജർ ആർ.എം. ബഷീർ വിത എറിഞ്ഞു  ഉൽഘാടനം  നിർവഹിച്ചു. "മണിരത്നം"  ഇനം വിത്താണ്  വിതക്കു  ഉപയോഗിച്ചത് . ഇതിൽ  നിന്നും ലഭിക്കുന്ന  വരുമാനം കോവിഡ് പുനരധിവാസ  പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും . പ്രിൻസിപ്പാൾ  ഇൻചാർജ്  അബ്ദുൽ കരീം,അധ്യാപകരായ  സി.പി . ആന്റോ, പി.മണികണ്ഠൻ, സീഡ് കൺവീനർ മാരായ  ഷനിൽ മാധവൻ, ജിനി സുമേഷ്  എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

July 14
12:53 2020

Write a Comment

Related News