SEED News

അന്താരാഷ്ട്ര കടുവ ദിനം

വയനാട് വന്യജീവിസങ്കേതം കടുവ സംരക്ഷണകേന്ദ്രമാക്കണം -കടുവ സെൻസസ് റിപ്പോർട്ട്


വയനാട് വന്യജീവിസങ്കേതത്തെ കടുവസംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് 2018-ലെ കടുവ സെൻസസ് റിപ്പോർട്ടിൽ ശുപാർശ. രാജ്യത്തെ മറ്റു കടുവ സംരക്ഷണകേന്ദ്രങ്ങളിൽ ഉള്ളതിനെക്കാൾ കൂടുതൽ കടുവകളും കടുവ സാന്ദ്രതയും വയനാട്ടിലുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

കർണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളുമായി ചേർന്നുകിടക്കുന്നിടമാണിത്.

ഈ മൂന്നുകേന്ദ്രങ്ങളും ചേരുമ്പോൾ ലോകത്തിൽ ഏറ്റവും കൂടുതൽ ആനകളും കടുവകളും ഉള്ള മേഖലയാകും. അതിനാൽ വയനാട് വന്യജീവിസങ്കേതത്തെ കടുവസംരക്ഷണകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് സെൻസസ് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

July 29
12:53 2020

Write a Comment

Related News