SEED News

പ്രകൃതിദുരന്തം അതിജീവനം’ വെബിനാർ നടത്തി

കോഴിക്കോട്: കൊറോണ പ്രതിരോധത്തിൽ സജ്ജമായതുപോലെ പ്രകൃതിദുരന്തങ്ങൾ നേരിടാൻ നമ്മൾ തയ്യാറാകണമെന്ന്‌ പാലക്കാട് ജില്ലാ ഫയർ ഓഫീസർ അരുൺഭാസ്കർ പറഞ്ഞു. മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ അധ്യാപകരും വിദ്യാർഥികളുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിടിച്ചിലും മറ്റും തടയുന്നതിന് ആവശ്യമായ പദ്ധതികൾ നടപ്പാക്കുന്നതിൽ സീഡ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. കോഴിക്കോട് ഫെഡറൽബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് സോണൽ ഓഫീസ് ജോസ്‌മോൻ പി. ഡേവിഡ്, മാതൃഭൂമി റീജണൽ മാനേജർ സി. മണികണ്ഠൻ, അധ്യാപകരായ പി.വി. നൗഷാദ്, കെ. മിനി ,ഫാ. റെജി കോലാനിക്കൽ, കെ.സി. ബിജു തുടങ്ങിയവർ സംസാരിച്ചു.

August 11
12:53 2020

Write a Comment

Related News