SEED News

കാലിച്ചാനടുക്കം സ്ക്കൂളിൽ സീഡ് ഹരിത കൂടാരം ഒരുങ്ങി .


കാലിച്ചാനടുക്കം: സീഡിൻ്റെ ഹരിത വിദ്യാലയ പുരസ്കാര തുക പച്ചത്തണൽ ഒരുക്കാൻ വിനിയോഗിച്ചു. സീഡ് കൂടാരത്തിൻ്റെ ഉദ്ഘാടനം മുൻ പ്രധാനാധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ കെ.ജയചന്ദ്രൻ പാഷൻ ഫ്രൂട്ട് തൈ നട്ട് ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബിൻ്റെ ഉപഹാരമായി പഴങ്ങൾ എന്ന പുസ്തകം നൽകി പ്രധാനാധ്യാപിക ഷെർലി ജോർജ് അദ്ദേഹത്തെ സ്വീകരിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ മുസ്തഫ തായന്നൂർ, പി ടി എ പ്രസിഡൻ്റ് ടി.വി. ജയചന്ദ്രൻ ,എസ്എംസി ചെയർമാൻ സി.മധു ,സീഡ് കോ ഓർഡിനേറ്റർ വി.റീന, ഓഫീസ് സ്റ്റാഫ് കെ.രവി ,കെ.വി.പത്മനാഭൻ ,വി.കെ.ഭാസ്കരൻ ,പി.സരോജിനി, പി. പ്രമോദിനി ,കെ സന്തോഷ് എന്നിവർ പങ്കെടുത്തു.

September 11
12:53 2020

Write a Comment

Related News