SEED News

സീഡ് വ്യക്തമായ കാഴ്ചപ്പാടുള്ള പദ്ധതി-എൻ.ഗീത



തൃശൂർ : സീഡ് വ്യക്തമായ കാഴ്ചപ്പാടുള്ള പദ്ധതിയാണെന്നും പരിസ്ഥിതി ആശയങ്ങൾ കുട്ടികളിലേക്ക് ഫലപ്രദമായി എത്തിക്കാൻ സീഡിന് കഴിഞ്ഞിട്ടുണ്ടെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ.ഗീത അഭിപ്രായപ്പെട്ടു. ഇരിഞ്ഞാലക്കുട  വിദ്യാഭ്യസജില്ലയിലെ അദ്ധ്യാപക കോർഡിനേറ്റർമാർക്കായി മാതൃഭൂമി സീഡ്  സംഘടിപ്പിച്ച  ഓൺലൈൻ ശില്പശാല ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കോവിഡ് സമയത്തും ഇത്തരം പ്രവർത്തങ്ങൾക്ക് താത്പര്യം കാണിക്കുന്ന അദ്ധ്യാപകർ അഭിനന്ദരാർഹരാണ്‌,അവർ പറഞ്ഞു.

 മാതൃഭൂമി പ്രതിനിധികളായ ശ്രീകാന്ത് ശ്രീധർ,ഷഫീഖ് യൂസഫ് എന്നിവർ ക്ലാസ് നയിച്ചു.ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് കെ.വി. ഷാജി,  മാതൃഭൂമി യൂണിറ്റ്  മാനേജർ വിനോദ് പി നാരായണൻ, മാതൃഭുമി ബുക്‌സ് ജെ.എസ് .ഒ  കണ്ണൻ സിദ്ധാർഥ് എന്നിവർ സംസാരിച്ചു.ശില്പശാലയിൽ നടന്ന മത്സരത്തിൽ വരന്തരപ്പിള്ളി സെൻറ് ജോൺ ബോസ്കോ എൽ.പി.എസിലെ ഭവ്യ ബിജു,ചാലക്കുടി ജി.ജി.എച്ച്.എസിലെ സൂനം വി ആനന്ദ്  എന്നിവർ വിജയികളായി.   

September 12
12:53 2020

Write a Comment

Related News