SEED News

ഭക്ഷ്യ ദിനത്തിൽ "സീഡ് വാണി "റേഡിയോ പ്രക്ഷേപണം ആരംഭിച്ച് മാത്യഭൂമി സീഡിൻ്റെ GHS കാലിച്ചാനടുക്കം കുട്ടികൾ


  കാലിച്ചാനടുക്കം  :  കൊറോണക്കാലത്ത് പ്രകൃതിക്കൊപ്പം ജീവിക്കാൻ പഠിപ്പിക്കുന്ന
സീഡ് വാണി പ്രക്ഷേപണം ഹെഡ്മി.സ്ട്രസ് ഷെർലിടീച്ചർ ഉൽഘാടനം ചെയ്തു. അജാനൂർ ഗവ: ആയുർവേദ ഡിസ്പെൻസറി മെഡി.ക്കൽ ഓഫീസർ ജി.കെ സീമ, ആരോഗ്യ ശീലങ്ങൾ പകർന്നു നൽകുന്ന പ്രഭാഷണം നടത്തി.
കോടോത്ത് ഹയർ സെക്കൻഡറി - സ്കൂൾ അധ്യാപിക റിജു ടീച്ചർ
നല്ല ഭക്ഷണം മാനസീകാരോഗ്യത്തിന് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
മുൻ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ,സീനി.അസിസ്റ്റൻസ് എം.വി ആശ, മുൻ സീഡ് കോർഡിനേറ്റർ വിജയകൃഷ്ണൻ പി ,പരിസ്ഥിതി ക്ലബ് കൺവീനർ ബേബി കെ, സയൻസ് ക്ലബ് കൺവീനർ രജനി.പി, സീഡംഗങ്ങളായ കൃഷ്ണപ്രിയ കെ, അമയ പ്രമോദ്, തീർത്ഥ അനിൽ ,ആൻലിയ അൽഫോൻസാ, സ്വര നന്ദ സുനിൽ എന്നിവർ റേഡിയോയിൽ പരിപാടികൾ അവതരിപ്പിച്ചു.കൃഷ്ണകൃപ വാണി അവതാരികയായി. സീഡ് കോർഡിനേറ്റർ റീന.വി നന്ദി അറിയിച്ചു.

October 16
12:53 2020

Write a Comment

Related News