SEED News

മന്ദലാംകുന്ന് ബീച്ചില്‍ കടലാമകളെത്തി

തൃശ്ശൂര്‍: ചാവക്കാട് മന്ദലാംകുന്ന് ബീച്ചില്‍, കൈത്തൊട്ടിലില്‍ മുട്ടയിടാന്‍ കടലാമകള്‍ എത്തി.
ഓലീവ് റെഡ്‌ലി എന്ന വിഭാഗത്തിലാണെന്ന് കരുതപ്പെടുന്ന രണ്ട് കടലാമകളാണ്  കഴിഞ്ഞദിവസം രാത്രി  ബീച്ചില്‍ എത്തിയത്.  മുട്ടകള്‍ കടലാമസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ സഹായത്തോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
139ഉം 103ഉം മുട്ടകളാണ് കടലാമകള്‍ ഇട്ടത്.
 കടലാമസംരക്ഷണ സമിതി അംഗങ്ങളായ ഹംസു പാലക്കല്‍, കമറു എ.സി., നവാസ്, അബൂബക്കര്‍, താഹിര്‍, റസാഖ് അമ്മുണ്ണി എന്നിവര്‍ നൈറ്റ് വാക്ക് നടത്തിയപ്പോഴാണ് കടലാമ മുട്ടയിട്ടത് ശ്രദ്ധയില്‍പ്പെട്ടത്. 
 മാതൃഭൂമിയുടെ കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍ എന്ന പദ്ധതിയും സോഷ്യല്‍ ഫോറസ്ട്രിയുമായി സഹകരിച്ച്
10 ആമകളുടെ ആയിരത്തോളം വരുന്ന മുട്ടകള്‍ തൃശ്ശൂര്‍ കടല്‍ത്തീരത്ത് സംരക്ഷിക്കുന്നുണ്ട്.

February 06
12:53 2016

Write a Comment

Related News