SCHOOL EVENTS

ഊര്‍ജ്ജ സംരക്ഷണം

ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം ശ്രീ ചിത്തിരവിലാസം സ്‌കൂളുകളിലെ സിഡ് ക്ലബിന്‍െ്‌റ നേതൃത്വത്തില്‍ ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ നടന്നു. മുന്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ അബ്ദുള്‍ കലാമാണ് ക്ലാസ്സെടുത്തത്. നിത്യ ജീവിതത്തില്‍ ഊര്‍ജ്ജ സംരക്ഷണത്തിന്‍െ്‌റ ആവശ്യവും നാളേയ്ക്കുവേണ്ടിയുള്ള കരുതലും മുഖ്യ വിഷയമായി. സ്‌കൂളില്‍ നടന്ന സെമിനാറിന്‍െ്‌റ ഉദ്ഘാടനം സ്‌കൂള്‍ പ്രഥമാധ്യാപിക എ.ആര്‍. അജിതകുമാരി നിര്‍വഹിച്ചു. തുടര്‍ പ്രവര്‍ത്തനമായി സ്‌കൂള്‍ അങ്കണത്തില്‍ ഊര്‍ജ്ജ സംരക്ഷണ ബോധവത്ക്കരണ റാലി നടത്തി.

January 16
12:53 2018

Write a Comment