SCHOOL EVENTS

ഭക്ഷ്യ മേള

  • ഭക്ഷ്യ മേള

*സ്വാദ് 2026* . . *ഭക്ഷ്യ മേള* തോന്നയ്ക്കൽ സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാദ് 2026 എന്ന പേരിൽ ഫുഡ് ഫെസ്റ്റിവൽ നടത്തി.സ്കൂളിലെ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. കുട്ടികളിൽ സഹാനുഭൂതി കർത്തവ്യ ബോധം എന്നിവ വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി നടത്തിയ ഫുഡ് ഫെസ്റ്റിവലിൽ യുപി,എച്ച് എസ് വിഭാഗത്തിലെ മുഴുവൻ കുട്ടികളും അധ്യാപകരും പങ്കെടുത്തു. ജില്ലാ മെമ്പർ ശ്രീമതി മിനി ജയചന്ദ്രൻ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ. വി മധുസൂദനൻ നായർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ സ്വാഗതം പറയുകയും വാർഡ് മെമ്പർ ശ്രീമതി ഉദയകുമാരി എം എസ്,എച്ച് എം ശ്രീ സുജിത്ത് എസ്, എസ് എം സി ചെയർമാൻ ശ്രീ ജി ജയകുമാർ, പി ടി എ വൈസ് പ്രസിഡന്റ്‌ ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ, എസ് എം സി അംഗങ്ങളായ ശ്രീ എ എം സുധീർ, വിനയ് എം എസ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു. എൽ. സ്, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷബിമോൻ എസ് എൻ, യു പി സീനിയർ അസിസ്റ്റന്റ് മഞ്ജു ആർ, എച്ച് എസ് എസ് സ്റ്റാഫ്‌ സെക്രട്ടറി ശ്രീ റഹീം കെ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു കുമാരി ഐ എസ് ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾക്ക് നന്ദി പറഞ്ഞു. സീഡ് ക്ലബ്‌ കൺവീനർമാരായ ശ്രീമതി അനുശ്രീ. വി പി, അധ്യാപിക ശ്രീമതി സരിത ആർ എസ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

November 11
12:53 2026

Write a Comment

Related Events