നെൽപ്പാടത്ത് സ്മരണാഞ്ജലി; ചെറുവയൽ രാമന്റെ ആശയങ്ങളേറ്റുപറഞ്ഞ് സീഡ് ക്ലബ്ബ്.
കിളിമാനൂർ :ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പൈതൃക നെൽവിത്തുകളുടെ കാവലാളായ ചെറുവയൽ രാമനെ അനുസ്മരിച്ച് ഗവ. എൽ. പി. എസ് ആരൂരിൽ 'നെൽപ്പാടത്ത് സ്മരണാഞ്ജലി' സംഘടിപ്പിച്ചു നെൽപ്പാടത്തെ പഠനവേദിയാക്കി മാറ്റിയ പരിപാടിയിൽ ചെറുവയൽ രാമൻ മുന്നോട്ടുവെച്ച കൃഷിയുടെയും പ്രകൃതിസംരക്ഷണത്തിന്റെയും ജീവിതദർശനങ്ങൾ കുട്ടികൾ ഏറ്റുപറഞ്ഞു മണ്ണാണ് ജീവൻ, മണ്ണിലാണ് ജീവൻ, പ്രകൃതിയെ കാക്കാം, മണ്ണിനെ കാക്കാം, കൃഷി മുടക്കരുത്, പാരമ്പര്യം മുറിയരുത്',വിത്ത് നഷ്ടപ്പെട്ടാൽ പൈതൃകം നഷ്ടപ്പെടും ,വിത്ത് കാക്കാം ജീവൻ കാക്കാം തുടങ്ങിയ സന്ദേശങ്ങൾ വിളഞ്ഞു കുനിഞ്ഞ നെൽപ്പാടത്തെ പശ്‌ചാത്തലമാക്കി കുട്ടികൾ അവതരിപ്പിക്കുകയും കൂട്ടുകാർ അവ ഏറ്റുചൊല്ലുകയും ചെയ്തു മണ്ണിനെയും കൃഷിയെയും ഭക്ഷ്യസംസ്കാരത്തെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്ന അനുഭവമായി പരിപാടി മാറി ചെറുവയൽ രാമന്റെ ആത്മകഥയായ "ചെറുവയലും നൂറുമേനിയും" പ്രഥമാധ്യാപകൻ ഷഹിൻ പി.എം കുട്ടികൾക്ക് പരിചയപ്പെടുത്തി ആത്മകഥയിൽൽനിന്നുള്ള ഭാഗങ്ങൾ കുട്ടികൾ വായിച്ചുകേൾപ്പിച്ചു നാം കഴിക്കുന്ന ഓരോ വറ്റുചോറിനുപിന്നിലും മണ്ണിന്റെയും കർഷകന്റെയും അധ്വാനമുണ്ടെന്ന തിരിച്ചറിവ് പകരുന്നതായിരുന്നു പരിപാടി ഭക്ഷണത്തിന്റെ മൂല്യവും കൃഷിയുടെ മഹത്വവും പൈതൃക നെൽവിത്തുകളുടെ സംരക്ഷണത്തിന്റെ ആവശ്യകതയും കുട്ടികളിലേക്ക് എത്തിച്ച പരിപാടി, പഠനവും പ്രകൃതിയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന വേറിട്ട അനുഭവമായി വിത്തുകളുടെ സംരക്ഷണം ശേഖരണം വിതരണം എന്നിവ ലക്ഷ്യമാക്കി വിദ്യാലയത്തിൽ സീഡ് ബാങ്ക് പദ്ധതിക്ക് തുടക്കം കുറിച്ചു അക്കാദമിക മാസ്റ്റർ പ്ലാനിലെ 'വയൽപാഠം' എന്ന പ്രമേയവുമായി ബന്ധിപ്പിച്ചായിരുന്നു പ്രോഗ്രാം പ്രദേശത്തെ മുതിർന്ന കർഷകനായ എൻ.ശശിധരൻ നായർ ചെറുവയൽ രാമൻ അനുസ്മരണം നടത്തി കർഷകൻ രാജൻ ,പി.ടി.എ പ്രസിഡൻ്റ് ശാലു ,സീനിയർ അസിസ്റ്റൻ്റ് മിനി വി. ആർ തുടങ്ങിയവർ പങ്കെടുത്തു
