സീഡ് ക്ലബ്ബിന്റെ ചെണ്ടുമല്ലി വിളവെടുപ്പ്
സീഡ് ക്ലബ്ബിന്റെ ചെണ്ടുമല്ലി വിളവെടുപ്പ് കിളിമാനൂർ: ‘ഓണത്തിന് ഒരു വല്ലം പൂവ്’ പദ്ധതിയുടെ ഭാഗമായി ആരൂർ ഗവ. എൽ.പി. സ്കൂളിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്കൂൾ വളപ്പിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. സ്കൂളിൽ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയും വിജയകരമായി നടപ്പാക്കിയിരുന്നു. കാർഷിക സംസ്കാരം, പരിസ്ഥിതി സംരക്ഷണ താത്പര്യം എന്നിവ വളർത്താനും വിഷരഹിതവും പ്രാദേശികവുമായ പൂക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യത്തോടെ ആണ് പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കിയത്. കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ മികച്ച കാർഷിക വിദ്യാലയത്തിനുള്ള കൃഷിവകുപ്പിന്റെ പുരസ്കാരവും ഇക്കുറി സ്കൂളിന് ലഭിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ആനന്ദ് മോഹൻ ജെ. പുഷ്പവിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷഹിൻ പി.എം., പി.ടി.എ. പ്രസിഡന്റ് ശാലു ജി. എസ്.എസ്.ജി. അംഗം എൻ. ശശിധരൻ നായർ, സീനിയർ അസിസ്റ്റന്റ് മിനി വി.ആർ., സി. ജിൻസി, സീഡ് ക്ലബ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
