SCHOOL EVENTS

നാട്ടറിവിലെ പ്രകൃതി പാഠങ്ങൾ തേടി ആരൂർ ഗവ എൽ. പി. എസിലെ സീഡ് ക്ലബ്ബ്

  • നാട്ടറിവിലെ പ്രകൃതി പാഠങ്ങൾ തേടി ആരൂർ ഗവ എൽ. പി. എസിലെ സീഡ് ക്ലബ്ബ്
  • നാട്ടറിവിലെ പ്രകൃതി പാഠങ്ങൾ തേടി ആരൂർ ഗവ എൽ. പി. എസിലെ സീഡ് ക്ലബ്ബ്
  • നാട്ടറിവിലെ പ്രകൃതി പാഠങ്ങൾ തേടി ആരൂർ ഗവ എൽ. പി. എസിലെ സീഡ് ക്ലബ്ബ്
  • നാട്ടറിവിലെ പ്രകൃതി പാഠങ്ങൾ തേടി ആരൂർ ഗവ എൽ. പി. എസിലെ സീഡ് ക്ലബ്ബ്

ലോക നാട്ടറിവ് ദിനാചരണത്തിന്റെ ഭാഗമായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ “നാട്ടറിവിലെ പ്രകൃതി പാഠങ്ങൾ” എന്ന പേരിൽ പ്രകൃതി സമ്പർക്ക പരിപാടി സംഘടിപ്പിച്ചു സ്കൂളിന് സമീപത്തെ കാവ് സന്ദർശിച്ചാണ് കുട്ടികൾ നാട്ടറിവുകളിലെ പ്രകൃതി സംരക്ഷണ സന്ദേശങ്ങൾ കണ്ടെത്തുകയും ചർച്ച ചെയ്യുകയും ചെയ്തത് കാവുമായി ബന്ധപ്പെട്ട് തലമുറകളായി കൈമാറിവരുന്ന നിരവധി വാമൊഴികളും സാമൂഹിക വിലക്കുകളും പ്രദേശവാസിയായ സാവിത്രി മുത്തശ്ശി കുട്ടികൾക്ക് പരിചയപ്പെടുത്തി “ഒറ്റമരം കാവല്ല”, “കാവ് തീണ്ടിയാൽ കുളം വറ്റും”, “കാവിൽ ഇരുമ്പുകൊണ്ട് കയറരുത്”, “കാവിലെ ചെടികൾ ഔഷധത്തിനായി ഉപയോഗിക്കരുത്”, “കാവിൽ നായാട്ട് നടത്തരുത്”, “കാവിലെ കുളത്തിൽ നിന്ന് മീൻ പിടിക്കരുത്” "കാവിലെ വിറകു തീ എരിക്കാൻ കൊള്ളില്ല", "കാവിലെ കരിയിലയിൽ ചവിട്ടരുത് തുടങ്ങി കാവു സംബന്ധമായ നാട്ടറിവുകളുടെ ഭാഗമായി പ്രചാരത്തിലുണ്ടായിരുന്ന വാമൊഴികൾ മുത്തശ്ശി കുട്ടികളെ പരിചയപ്പെടുത്തി. ഇത്തരം വാമൊഴികൾ വിശ്വാസങ്ങളുടെ ഭാഗമായി മാത്രം കാണേണ്ടതല്ലെന്നും, പണ്ടുകാലത്ത് സമൂഹം രൂപപ്പെടുത്തിയിരുന്ന പ്രകൃതി സംരക്ഷണ രീതികളായി അവയെ വായിക്കാമെന്നും ഹെഡ്മാസ്‌റ്റർ ഷഹിൻ പി എം പറഞ്ഞു . കാവിലെ വൃക്ഷലതാദികൾക്ക് നാശം വരുത്താതിരിക്കാനും കാവിന്റെ ആവാസവ്യവസ്ഥ നിലനിർത്താനുമാണ് പൂർവ്വിക സമൂഹങ്ങളിൽ ഇത്തരം വിലക്കുകൾ പ്രചരിച്ചിരുന്നതെന്ന് കുട്ടികൾ കണ്ടെത്തി മണ്ണ്, ജലം തുടങ്ങിയ അജീവീയ ഘടകങ്ങളുടെ പരിരക്ഷണവുമായി ബന്ധപ്പെട്ട നാട്ടറിവുകളും കൂട്ടുകാർ പരിചയപ്പെട്ടു നാലാം ക്ലാസ്സിലെ പരിസരപുസ്‌തകത്തിലെ ആവാസ വ്യവസ്ഥകളുടെ നാശവും അവയുടെ സംരക്ഷണവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടുള്ള നേരനുഭവങ്ങൾ കൂടി ലക്ഷ്യം വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. നാട്ടറിവുകളെ ശാസ്ത്രീയമായ പാരിസ്ഥിതിക അറിവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുന്നതിനും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനും പരിപാടി സഹായകരമായി പി.ടി.എ പ്രസിഡൻ്റ് ശാലു, സിനിയർ അസിസ്റ്റൻ്റ് മിനി തുടങ്ങിയവർ പങ്കെടുത്തു

November 16
12:53 2026

Write a Comment

Related Events