ഓഫീസ് ഫയൽ നിർമ്മാണം
ഗവൺമെന്റ് എച്ച്എസ്എസ് തോന്നക്കൽ സ്കൂളിൽ കുട്ടികളിൽ പഠനത്തോടൊപ്പം സ്വയംതൊഴിൽ പരിശീലിപ്പിക്കുക എന്ന് ഉദ്ദേശത്തോടുകൂടി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഫീസ് ഫയൽ നിർമ്മാണ പരിശീലനം നടത്തി... WIE ടീച്ചർ ആയ അനുശ്രീ വി. പി ആണ് പരിശീലനം നൽകിയത്. യുപി വിഭാഗത്തിലെയും 24 കുട്ടികൾ പരിശീലത്തിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു എൽ എസ്, ആർട്ട് അധ്യാപകൻ മഹേഷ് കെ കെ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു പരിശീലനം.നിർമ്മിച്ച ഓഫീസ് ഫയലുകൾ സ്കൂളിന്റെ ആവശ്യങ്ങൾക്കായി ഹെഡ്മാസ്റ്റർ ശ്രീ സുജിത് എസ് ന് കൈമാറി.
November 11
12:53
2026
