SCHOOL EVENTS

നാളികേര ദിനത്തിൽ ‘കൊക്കോപീഡിയ’യുമായി ആരൂർ ഗവ. എൽ.പി. സ്കൂളിലെ സീഡ് ക്ലബ്

  • നാളികേര ദിനത്തിൽ ‘കൊക്കോപീഡിയ’യുമായി ആരൂർ ഗവ. എൽ.പി. സ്കൂളിലെ സീഡ് ക്ലബ്
  • നാളികേര ദിനത്തിൽ ‘കൊക്കോപീഡിയ’യുമായി ആരൂർ ഗവ. എൽ.പി. സ്കൂളിലെ സീഡ് ക്ലബ്
  • നാളികേര ദിനത്തിൽ ‘കൊക്കോപീഡിയ’യുമായി ആരൂർ ഗവ. എൽ.പി. സ്കൂളിലെ സീഡ് ക്ലബ്
  • നാളികേര ദിനത്തിൽ ‘കൊക്കോപീഡിയ’യുമായി ആരൂർ ഗവ. എൽ.പി. സ്കൂളിലെ സീഡ് ക്ലബ്

കിളിമാനൂർ : സംസ്ഥാന വൃക്ഷമായ തെങ്ങിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ആരൂർ ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാളികേര ദിനാചരണത്തോടനുബന്ധിച്ച് ‘കൊക്കോപീഡിയ’ എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു . മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും കിളിമാനൂർ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത് . നാളികേരത്തിൽനിന്ന് തയ്യാറാക്കുന്ന വിവിധ ഭക്ഷ്യ വിഭവങ്ങൾ, ചകിരി ഉപയോഗിച്ചുള്ള വസ്തുക്കൾ, കരകൗശല ഉല്പന്നങ്ങൾ, തേങ്ങയുടെയും ചിരട്ടയുടെയും വിവിധ ഉപയോഗങ്ങൾ പരിചയപ്പെടുത്തുന്ന വസ്തുക്കൾ എന്നിവയുടെ പ്രദർശനം നടത്തി. കിളിമാനൂർ കൃഷി ഓഫീസർ അനുചിത്ര വി എൻ പ്രദർശനം ഉദ്ഘാടനം ചെയ്തു .തെങ്ങിന്റെയും നാളികേരത്തിന്റെയും കാർഷികവും സാമ്പത്തികവുമായ ആനുകാലിക പ്രാധാന്യത്തെക്കുറിച്ച് കൃഷി ഓഫീസർ ശ്രീമതി അനുചിത്ര വി എൻ കുട്ടികളുമായി സംവദിച്ചു . നാളികേരത്തിന്റെ വിവിധ ഉപയോഗങ്ങളും തെങ്ങുകൃഷിയുടെ പ്രസക്തിയും അവർ കുട്ടികൾക്ക് പരിചയപ്പെടുത്തി . പരിപാടിയുടെ ഭാഗമായി സ്കൂൾ വളപ്പിൽ തെങ്ങിൻതൈയും നട്ടു തെങ്ങുമായി ബന്ധപ്പെട്ട പാട്ടുകൾ, കടങ്കവിതകൾ, പഴഞ്ചൊല്ലുകൾ,നാളികേര വിശേഷങ്ങൾ തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു .'ചിരട്ടയിൽ നിന്ന് ചാരുതയിലേക്ക് 'എന്ന ബാനറിൽകരകൗശല നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ചു. നാളികേരത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് അനുഭവിച്ചറിയാനും കാർഷിക സംസ്കാരത്തോടുള്ള താൽപര്യം വളർത്താനും ‘കൊക്കോപീഡിയ’ പരിപാടി സഹായകമായി .പി ടി എ പ്രസിഡൻ്റ് ജി ശാലു അധ്യക്ഷതവഹിച്ച പരിപാടിയിൽ കൃഷി അസിസ്റ്റൻ്റ് ബി ഷൈജു, എസ്. എസ് ജി അംഗം എൻ ശശിധരൻ നായർ, മുതിർന്ന കർഷകൻ കമലോൽഭവൻ എന്നിവർ ആശംസകൾ നേർന്നു പ്രഥമാധ്യാപകൻ ഷഹിൻ പി എം സ്വാഗതവും എസ് ആർ ജി കൺവീനർ ഷൈജു നന്ദിയും പറഞ്ഞു. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

November 18
12:53 2026

Write a Comment

Related Events