SCHOOL EVENTS

‘അന്നം മുതൽ ഔഷധം വരെ - മുളദിനത്തിൽ ‘ഗ്രീൻ ഗോൾഡ്’ സന്ദേശവുമായി ആരൂർ ഗവ. എൽ.പി.എസിലെ സീഡ് ക്ലബ്ബ്

  • ‘അന്നം മുതൽ ഔഷധം വരെ - മുളദിനത്തിൽ ‘ഗ്രീൻ ഗോൾഡ്’ സന്ദേശവുമായി ആരൂർ ഗവ. എൽ.പി.എസിലെ സീഡ് ക്ലബ്ബ്
  • ‘അന്നം മുതൽ ഔഷധം വരെ - മുളദിനത്തിൽ ‘ഗ്രീൻ ഗോൾഡ്’ സന്ദേശവുമായി ആരൂർ ഗവ. എൽ.പി.എസിലെ സീഡ് ക്ലബ്ബ്

ആരൂർ: ലോക മുള ദിനത്തോടനുബന്ധിച്ച് ആരൂർ ഗവ. എൽ.പി.എസിലെ സീഡ് ക്ലബ്ബ് സംഘടിപ്പിച്ച ‘ഗ്രീൻ ഗോൾഡ്’ പരിപാടി മുളയുടെ വൈവിധ്യമാർന്ന ഉപയോഗങ്ങളും മനുഷ്യജീവിതവുമായുള്ള അതിന്റെ ആഴത്തിലുള്ള ബന്ധവും കുട്ടികൾക്ക് പരിചയപ്പെടുത്തി. ‘അന്നം മുതൽ ഔഷധം വരെ’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി ആഹാരം, ഔഷധം, ഇന്ധനം, ഗൃഹനിർമ്മാണം തുടങ്ങി മനുഷ്യജീവിതത്തിന്റെ വിവിധ മേഖലകളിൽ മുളയ്ക്കുള്ള പങ്ക് കുട്ടികൾ തിരിച്ചറിഞ്ഞുവീട്ടുപകരണങ്ങൾ, ഫർണിച്ചർ, കരകൗശല വസ്തുക്കൾ, സംഗീതോപകരണങ്ങൾ, അലങ്കാര വസ്തുക്കൾ, വാഹനങ്ങളുടെ വിവിധ ഭാഗങ്ങൾ തുടങ്ങി മുളയുടെ ഉപയോഗമേഖലകൾ അനവധിയാണെന്ന് കുട്ടികൾ കണ്ടെത്തി . മുളയുടെ പുനരുപയോഗശേഷിയും പരിസ്ഥിതി സൗഹൃദ സ്വഭാവവും കുട്ടികൾക്ക് ബോധ്യമായി സ്കൂളിനോട് ചേർന്നുള്ള ജൈവവൈവിധ്യ ഉദ്യാനത്തിൽ സ്ഥാപിച്ച മുളങ്കമ്പുകളിൽ മുളയുടെ വിവിധ ഉപയോഗങ്ങളും അവ മനുഷ്യരുടെ നിത്യജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും കുട്ടികൾ ചിത്രങ്ങളിലൂടെയും ആശയാവിഷ്കാരങ്ങളിലൂടെയും അവതരിപ്പിച്ചു പഠനവും സർഗാത്മകതയും സമന്വയിപ്പിച്ച ഈ പ്രദർശനം മുളയെ ഒരു സസ്യം എന്നതിലുപരി മനുഷ്യജീവിതത്തിന്റെ വിവിധ ആവശ്യങ്ങളുമായി ഇഴചേർന്നിരിക്കുന്ന പ്രകൃതിസമ്പത്തായി തിരിച്ചറിയാൻ കുട്ടികൾക്ക് അവസരമായി .പരിപാടിയുടെ ഭാഗമായി ജൈവവൈവിധ്യ ഉദ്യാനത്തിൽ മുളത്തൈ നട്ടുപിടിപ്പിക്കുകയും ചെയ്തു മുളയുടെ സംരക്ഷണവും വ്യാപനവും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാക്കണമെന്ന സന്ദേശവും കുട്ടികൾ ഏറ്റെടുത്തു. പി.ടി.എ. പ്രസിഡന്റ് ശാലു ജി , പ്രഥമാധ്യാപകൻ ഷഹിൻ പി.എം, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

November 19
12:53 2026

Write a Comment

Related Events