ആരൂർ ഗവ. എൽ.പി. സ്കൂളിൽ ശീതകാല പച്ചക്കറിക്കൃഷിക്ക് തുടക്കം കുറിച്ച് സീഡ് ക്ലബ്ബ്
ആരൂർ ഗവ. എൽ.പി. സ്കൂളിൽ ശീതകാല പച്ചക്കറിക്കൃഷിക്ക് തുടക്കം കുറിച്ച് സീഡ് ക്ലബ്ബ് കിളിമാനൂർ :മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരൂർ ഗവൺമെന്റ് എൽ.പി. സ്കൂളിൽ ശീതകാല പച്ചക്കറിക്കൃഷിക്ക് തുടക്കമായി ക്യാബേജ്, കോളിഫ്ലവർ തുടങ്ങിയ ശീതകാല പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. സീഡ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെയാണ് കൃഷി ആരംഭിച്ചത് ‘Think, Eat, Save’ എന്ന സീഡ് ക്ലബ്ബിന്റെ കാർഷിക സന്ദേശം ഉയർത്തി ഭക്ഷ്യസംരക്ഷണത്തിന്റെയും പ്രകൃതിസൗഹൃദ കൃഷിയുടെയും പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം കിളിമാനൂർ കൃഷിഭവൻ വിതരണം ചെയ്ത തൈകളാണ് ശീതകാല പച്ചക്കറി കൃഷിക്ക് പിന്തുണയായത് സ്കൂളിലെ ഉച്ചഭക്ഷണത്തിന് വിഷരഹിതമായ പച്ചക്കറികൾ ലഭ്യമാക്കുന്നതിനൊപ്പം വിദ്യാർഥികളിൽ കൃഷിയോടുള്ള താൽപര്യം വളർത്താനും പദ്ധതി ലക്ഷ്യമിടുന്നു വിവിധ ക്ലാസുകളിലെ പാഠഭാഗങ്ങളുമായി കൃഷിയെ ബന്ധപ്പെടുത്തി പഠനം കൂടുതൽ അനുഭവവേദ്യമാക്കാനും കാലാവസ്ഥ കൃഷിയെയും വിളകളുടെ വളർച്ചയെയും എങ്ങനെ സ്വാധീനിക്കുന്നു എന്നും കുട്ടികൾക്ക് പ്രായോഗികമായി മനസ്സിലാക്കിക്കൊടുക്കാനും പദ്ധതി സഹായകരമാവും കൃഷിയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെയും ഭക്ഷ്യോൽപാദനത്തിന്റെയും പ്രാധാന്യം തിരിച്ചറിയാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുക കൂടിയാണ് ആരൂർ എൽപിഎസിലെ ശീതകാല പച്ചക്കറി കൃഷി. അധ്യാപകരും ഫീഡ് അംഗങ്ങളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു
