SCHOOL EVENTS

ലോകപരിസ്ഥിതി ദിനാഘോഷം

ജൂൺ 9 ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് സ്കൂൾ അസംബ്ലി-യിലെ പ്രധാന വിഷയം പ്രകൃതി സംരക്ഷണമായിരുന്നു. ഭൂമിഗാനം ആലപിച്ചാണ് ലോക പരിസ്ഥിതി ദിനാഘോഷത്തിനു തുടക്കം കുറിച്ചത്. തുടർന്ന് പ്രി൯സിപ്പാൾ ശ്രീമതി ഒ. ആർ. ഷൈലജ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. “ജനങ്ങളെ പ്രകൃതിയുമായി ബന്ധിപ്പിക്കുക” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കൊളാഷ്, എട്ടാംക്ലാസിലെ കുട്ടികൾക്ക് പോസ്റ്റർ ഡിസൈനിങ്, ഒ൯പത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് മുദ്രാവാക്യരചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. കൂടാതെ 20-6-2017 ന് പതിനൊന്നാം ക്ലാസിലെ കുട്ടികൾക്കായി ഒരു ക്വിസ് മത്സരവും നടത്തി. അന്നേ ദിവസംതന്നെ ബഹുമാനപ്പെട്ട കേരള ഗവർണർ റിട്ട. ജസ്റ്റിസ് ശ്രീ.സദാശിവം അധ്യക്ഷത വഹിച്ച, വനംവകുപ്പു സംഘടിപ്പിച്ച പരിപാടിയിൽ സരസ്വതി വിദ്യാലയയിലെ എട്ടാംക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചു.

January 24
12:53 2018

Write a Comment