രുചിയറിവിന്റെ നിറവിൽ ‘ഫുഡ് ഫ്ലാഷ്’ സംഘടിപ്പിച്ച് ആരൂർ ഗവ. എൽ.പി.എസ് സീഡ് ക്ലബ്ബ്
ആരൂർ: ലോക ഭക്ഷ്യദിനത്തെ വരവേൽക്കാൻ ആരൂർ ഗവ. എൽ. പി. എസിൽ ‘ഫുഡ് ഫ്ലാഷ്’ എന്ന പേരിൽ സീഡ് ക്ലബ്ബ് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു രുചിയുടെയും വൈവിധ്യത്തിന്റെയും പാരമ്പര്യത്തിന്റെയും അറിവുകൾ പങ്കുവെച്ച മേള കുട്ടികൾക്ക് വേറിട്ടൊരു പഠനാനുഭവമായി ‘പിന്നെയും പിന്നെയും ചെറുതായി പാലപ്പം’, ‘രുചിമേളം’, ‘പലഹാരപ്പൊതി’ തുടങ്ങിയ വ്യത്യസ്ത പേരുകളിൽ വിവിധ ക്ലാസുകളിലുള്ള പാഠഭാഗങ്ങളെ ആധരമാക്കി സംഘടിപ്പിച്ച പഠനാനുബന്ധ പ്രവർത്തനം കൂടിയായി ‘ഫുഡ് ഫ്ലാഷ്’ രുചിയുടെ ചരിത്രം, ആഹാര വൈവിധ്യം, അന്നവിചാരം–മുന്നവിചാരം, സൂര്യൻ നൽകുന്ന ആഹാരം, ആഹാരത്തിന്റെ ചങ്ങല, ഭക്ഷ്യക്ഷാമം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾ മേളയിൽ അവതരിപ്പിച്ചു ഭക്ഷണത്തിന്റെ ചരിത്രവും സംസ്കാരവും പോഷകപ്രാധാന്യവും ഭക്ഷ്യലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കുട്ടികൾക്ക് അടുത്തറിയാൻ ഈ പ്രവർത്തനം അവസരമൊരുക്കി ഭക്ഷണത്തിന്റെ രുചിവൈവിധ്യങ്ങൾക്കൊപ്പം അറിവിന്റെ വിരുന്നുകൂടിയായി മാറിയ മേളയിൽ കുട്ടികൾ ആഹാരപ്പാട്ടുകൾ ആലപിച്ചു പാഠപുസ്തകത്തിലെ അറിവുകളെ അനുഭവങ്ങളുമായി ബന്ധിപ്പിച്ച പ്രവർത്തനത്തിലൂടെ ഭക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും ഭക്ഷണസംസ്കാരത്തിന്റെ വൈവിധ്യം മനസ്സിലാക്കാനും കുട്ടികൾക്ക് കഴിഞ്ഞു മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ് തുടങ്ങിയ കിഴങ്ങുവർഗങ്ങളാൽ തയ്യാറാക്കിയ വിവിധയിനം പുഴുക്കുകൾ "മണ്ണമൃത്" എന്ന ബാനറിൽ പ്രത്യേകം സജ്ജീകരിച്ചു രുചിയും അറിവും ഒരുമിച്ചുചേർന്ന ‘ഫുഡ് ഫ്ലാഷ്’ ലോക ഭക്ഷ്യദിനത്തിന്റെ സന്ദേശം കുട്ടികളിലേക്കെത്തിച്ച സർഗാത്മകമായ പഠനാനുബന്ധ പ്രവർത്തനമായി. പി ടി എ പ്രസിഡൻ്റ് ജി ശാലു അധ്യക്ഷതവഹിച്ച പരിപാടിയിൽ കൃഷി അസിസ്റ്റൻ്റ് ബി ഷൈജു, എസ്. എസ് ജി അംഗം എൻ ശശിധരൻ നായർ, കമലോൽഭവൻ എന്നിവർ ആശംസകൾ നേർന്നു പ്രഥമാധ്യാപകൻ ഷഹിൻ പി എം സ്വാഗതവും സീനിയർ അസിസ്റ്റന്റ് മിനി വി ആർ നന്ദിയും പറഞ്ഞു
